Author: Acharyasri Rajesh

ഭാഗ്യസൂക്തം

കേരളത്തിലെ ക്ഷേത്രങ്ങളും താന്ത്രിക ക്രിയകളിലും സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന വൈദികസൂക്തമാണ് ഭാഗ്യസൂക്തം. ആ ഭാഗ്യസൂക്തത്തെ മാത്രമായി ഉപാസിക്കുന്നവരുമുണ്ട്. അവര്‍ക്കെല്ലാംവേണ്ടി സ്വരിച്ചു ചൊല്ലാനുള്ള സ്വര ചിഹ്നങ്ങള്‍ ഉള്‍പ്പെടടെ ഋഷി, ദേവതാ, ഛന്ദസ്സ് എന്നിവയോടുകൂടിയാണ് സമഗ്രമായ ഈ പുസ്തകം പുറത്തിറക്കുന്നത്. അനുവാചകര്‍ക്കും ഉപാസകര്‍ക്കും, പൂജാരിമാര്‍ക്കുമെല്ലാം അര്‍ത്ഥമറിഞ്ഞ് ഭാഗ്യസൂക്തം ഉപയോഗിക്കാന്‍ കഴിയുമാറാകട്ടെ എന്ന...

ആര്യോദ്ദേശ്യരത്‌നമാല – വേദം പഠിക്കാന്‍ 100 നിര്‍വ്വചനങ്ങള്‍

ഈ പുസ്തകത്തില്‍ വേദപഠനത്തിന് സഹായകമാകുന്ന 100 നിര്‍വ്വചനങ്ങളാണുള്ളത്. വേദപഠനം സുഗമമാക്കാന്‍ ഇത് ഏറെ പ്രയോജനം ചെയ്യും, തീര്‍ച്ച.   Read this Book

തപസ്സിന്റെ മധുരം – വീട്ടമ്മയായ ഞാനും വേദം പഠിക്കുന്നു.

ഗുരുഭ്യോ നമഃ ജീവിതവിജയത്തിന് നാം എപ്രകാരം മുന്നോട്ട്് പോകണം എന്നതിന് ഒരു ഗുരു അത്യന്താപേക്ഷിതമാണെ് മനസ്സിലാക്കാന്‍ കഴിഞ്ഞത് വേദപാഠശാലയില്‍ വന്നതിനുശേഷമുള്ള അനുഭവങ്ങളിലൂടെയാണ്. ‘ഗുരു’ എന്നാല്‍ കേവലം വിദ്യ നല്‍കുന്ന ഒരു വ്യക്തിമാത്രമല്ല, മറിച്ച് ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് നമുക്ക് സാഹചര്യത്തിനനുസരിച്ച് കൃത്യമായി മുന്നോട്ട് പോകുവാന്‍ എങ്ങനെ സാധിക്കും, അതിനുള്ള...

ആരാണ് ഇന്ദ്രന്‍?

വേദങ്ങളില്‍ അനേകം ദേവതകളുണ്ടോ? ആ ദേവതകളില്‍ പ്രധാനപ്പെട്ട ഒരു ദേവതയാണ് ഇന്ദ്രന്‍. ഇന്ദ്രന്‍ ആര്യന്മാരുടെ നേതാവാണെന്നും അയാളുടെ നേതൃത്വത്തില്‍ ദ്രാവിഡരുടെ സൈന്ധവ നാഗരികത തച്ചു തകര്‍ത്തുവെന്നും വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ‘ ഇന്ദ്രന്‍ ‘ എന്ന ദേവതയുടെ യാഥാര്‍ത്ഥ്യമെന്താണ്? സംസ്‌കൃതമോ, വേദമോ പഠിക്കാത്ത ആംഗലേയര്‍ എഴുതി തള്ളിവിട്ട അറിവിന്റെ...

ആധുനിക ജ്യോതിശ്ശാസ്ത്രത്തിലെ വേദപ്പഴമ

വേദം പഠിയ്ക്കണമെങ്കില്‍ വേദാംഗങ്ങളുടെ സഹായം കൂടിയേ കഴിയൂ. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം ഇവയാണ് ആറ് വേദാംഗങ്ങള്‍. ഇവയില്‍ ജ്യോതിഷത്തെ വേദത്തിന്റെ കണ്ണ് എന്നാണ് വിശേഷിപ്പിച്ചു വരുന്നത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ നടപ്പുള്ള, ഫലം പറയുന്ന ജ്യോതിഷമല്ലായിരുന്നില്ല വേദാംഗമായിരുന്ന ജ്യോതിഷം. യഥാര്‍ത്ഥത്തിലത് ജ്യോതിശാസ്ത്രമായിരുന്നു. ഗ്രഹാദികളുടെ...

Sanatana Dharmapadavali – Part 16

ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത് വേദമന്ത്രങ്ങളിലൂടെ വേദം പഠിക്കുകയും വേദമന്ത്രങ്ങള്‍ ചൊല്ലുകയും ചെയ്യുന്നത് ക്ഷേത്ര വിരുദ്ധമാണോ? അതോ ക്ഷേത്രചൈതന്യത്തെ വേദമന്ത്രങ്ങള്‍ കൂടുതല്‍ ശക്തമാക്കുമോ? പലരുടേയും തെറ്റിദ്ധാരണ വേദപഠനം ക്ഷേത്രാരാധനയ്ക്ക് വിരുദ്ധമാണെന്നാണ്. ഇതൊരു വിധി വിപര്യയമാണ്. കാരണം ക്ഷേത്രത്തിന്റെ ആരാധനാക്രമങ്ങളില്‍ ഏറിയ കൂറും വേദമന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ക്ഷേത്രങ്ങളില്‍ പൂജ നടക്കുമ്പോള്‍ ബ്രഹ്മാര്‍പ്പണം...