Articles, Social (Malayalam)

നാം പഠിക്കേണ്ട നാരായണഗുരു

ദര്‍ശനം എന്ന വാക്ക് വളരെ ആഴമുള്ളതാണ്. സംസ്‌കൃതത്തില്‍ ആ വാക്കിന് ദൃശ്യതേ അനേന ഇതി ദര്‍ശനം എന്നാണ് അര്‍ഥം. കാണുന്നതിനും അപ്പുറത്തുള്ളകാഴ്ചയാണ് ദര്‍ശനമെന്നു പറയുന്നത്.  അതായത്  നമ്മള്‍ നേരെനോക്കുമ്പോള്‍ കാണുന്നതല്ല, അതിനപ്പുറത്ത് ഒരു കാഴ്ചയുണ്ട്  ആ കാഴ്ച.  കുറച്ചുകൂടി സുന്ദരമായി പറഞ്ഞാല്‍ കണ്ണിനു കണ്ണ് മനമാകുന്ന കണ്ണതിന്നു കണ്ണായിടുന്ന പൊരുള്‍.
ശ്രീനാരായണ ഗുരു ഒരു രാഷ്ട്രീയപ്രതീകമാണ്. ഒരു നവോത്ഥാനനായകനാണ്. ഒരു സമുദായത്തിന് നേതൃത്വം കൊടുത്തു എന്നു വിശ്വസിക്കപ്പെടുന്നതായിട്ടുണ്ട്. ഇദ്ദേഹം എല്ലാ ആളുകള്‍ക്കും സ്വീകാര്യനായ ഒരാളായിരുന്നു. ഇന്നുണ്ടായിരുന്നതിനേക്കാള്‍ കലാപകലുഷിതമായ ജാതി സമ്പ്രദായം അന്ന് ഉണ്ടായിരുന്നു.
1854 ലാണ് ഗുരു  ചെമ്പഴന്തിയില്‍ ജനിച്ചത്. എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരു പിള്ളയുടെ നാടാണ് ചെമ്പഴന്തി. ഗുരുവിന്റെ വീടിനടുത്ത് ഒരു ദേവീ ക്ഷേത്രം ഉണ്ടായിരുന്നു. അവിടെ പൂജ ചെയ്തിരുന്നത് ഈഴവരും ക്ഷേത്രഅധികാരികളായ നായന്‍മാരും  ആയിരുന്നു. ചരിത്രപരമായ ഒരു കാര്യമാണ് ഞാന്‍ പറഞ്ഞത്. ജാതീയത കൊടുമ്പിരികൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഒന്നിക്കുകയും  ജാതീയത ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്തു ഗുരു. ആ ജാതീയതയുടെ അനന്തരഫലം എന്തായിരുന്നു?
 11824 ല്‍ ജനിച്ച മറ്റൊരു പ്രമുഖനായ ഋഷിതുല്യനായ വ്യക്തി ഭാരതത്തില്‍ ഉണ്ടായിരുന്നു. അദ്ദേഹം ജാതീയതക്കെതിരെ അതിശക്തമായി പോരാടുകയും ദളിതര്‍ക്ക് പൂണൂല്‍ ഇട്ടുകൊടുക്കുകയും അവരെ ജാതീയത ഇല്ലാതാക്കുന്നതിനുവേണ്ടി വേദം പഠിപ്പിക്കുകയും ചെയ്ത മഹര്‍ഷി ദയാനന്ദസരസ്വതിയാണ് ആര്യസമാജത്തിന്റെ സ്ഥാപകന്‍. അപ്പോള്‍ ഈ കാലഘട്ടത്തില്‍ വന്നിരിക്കുന്ന നിരവധി ആളുകള്‍ ഈ ജാതീയതയെ അതി ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും ധര്‍മത്തിന്റെ ഉള്ളില്‍ നിന്നുകൊണ്ട് അതിനെ പരിഷ്‌ക്കരിക്കുന്നതിനു വേണ്ടി പരിശ്രമിക്കുകയും വിജയിക്കുകയും ചെയ്തു.
ഇനി 1800 കളില്‍ എന്താണ് സംഭവിച്ചത് എന്ന് നമ്മള്‍ നോക്കുക.  1991,92,93 കാലഘട്ടത്തില്‍  ഇന്ത്യയില്‍ ഒന്നാകെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു കരാറുണ്ട് ഗാട്ട് കരാര്‍ (General agreement on Tarif and trade) എന്നാണ് ആ കരാറിന്റെ പേര്‍. ആ കരാറൊപ്പിട്ട സമയത്ത് ലോകത്തിലെ 20 മള്‍ട്ടിനാഷണല്‍ കോര്‍പ്പറേറ്റുകള്‍ ഇന്ത്യയില്‍ പണം ഇന്‍വെസ്റ്റ് ചെയ്യുന്നത് ഗുണകരമാണോ എന്നാലോചിച്ചു.  20 കോര്‍പ്പറേറ്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ കൂട്ടായ്മ ഒരു തീരുമാനത്തിലെത്തി. ഇന്ത്യപോലുള്ള രാജ്യങ്ങളുടെ പഴയകാല സമ്പദ്‌വ്യവസ്ഥ എന്തായിരുന്നു. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ എങ്ങനെയിരിക്കും ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍വേണ്ടി ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശാസ്ത്രജ്ഞനായ ആംഗസ് മാഡിസണ്‍ എന്ന ആളെ ചുമതലയേല്‍പ്പിച്ചു. അദ്ദേഹം അതിനെക്കുറിച്ച് പഠിച്ച് ഒരു രേഖ തയ്യാറാക്കിയിട്ട് ഈ കമ്പനികള്‍ക്ക് സമര്‍പ്പിച്ചു. എ.ഡി. ഒന്നാം നൂറ്റാണ്ടുമുതല്‍ എ.ഡി. 2009 വരെയുള്ള ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥാപഠനമായിരുന്നു അത്. അങ്ങനെ ആംഗസ് മേഡിസണ്‍ തയ്യാറാക്കിയ കണ്ടെത്തലുകളനുസരിച്ച് എ.ഡി. ഒന്നാം നൂറ്റാണ്ടുമുതല്‍ പതിനഞ്ചാം നൂറ്റാണ്ടുവരെ ലോകത്തിലെ മൊത്തം വരുമാനത്തിന്റെ 50% സംഭാവന ചെയ്തത് രണ്ട് രാഷ്ട്രങ്ങളാണ്.  ഇന്ത്യയും മറ്റൊന്ന് ചൈനയും. എ.ഡി.  15ാം
നൂറ്റാണ്ടില്‍ 26% ഏ.ഉ.ജ യാണ് ഇന്ത്യ ലോകത്തിന് സംഭാവന ചെയ്തത്. വിജയനഗരസാമ്രാജ്യം മുതല്‍ മുഗള സാമ്രാജ്യ കാലഘട്ടംവരെ. ഈ സമയത്ത് ലോകം മുഴുവന്‍ ഭരിക്കുന്ന ബ്രിട്ടീഷ് രാജ്ഞിയുടെ വരുമാനം ലോക വരുമാനത്തിന്റെ 1.5 ശതമാനമായിരുന്നു. ചൈനയുടേത് 25% മായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയെ മറികടന്ന് 26.5 % ചൈനമാറുകയും ഇന്ത്യ 25 % മാവുകയും ചെയ്തു. 17ാം നൂറ്റാണ്ടാവുമ്പോഴേക്കും ഇന്ത്യയുടെ ഏ.ഉ.ജ ചൈനയെ അതിക്രമിച്ച സമയത്താണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് വരുന്നത്. അതിനു മുമ്പ് പോര്‍ച്ചുഗീസുകാരോടും സ്‌പെയിന്‍കാരോടും പോപ്പു പറഞ്ഞു. ലോകം കീഴടക്കൂ നിങ്ങള്‍ പണം സമ്പാദിക്കൂ, അതിനെതുടര്‍ന്ന് പോര്‍ച്ചുഗീസില്‍ നിന്ന് കവര്‍ച്ചക്കാര്‍ (ruffiastn) കപ്പലില്‍ കയറി ഇന്ത്യയിലേക്ക് പുറപ്പെട്ടു. അങ്ങനെ വാസ്‌കോ  ദെ ഗാമ കോഴിക്കോട് വന്നിറങ്ങി. സാമൂതിരി പറഞ്ഞു നിങ്ങളുടെ കയ്യില്‍ സ്വര്‍ണ്ണമില്ലെങ്കില്‍ ഇങ്ങോട്ടുവരണ്ട. തിരിച്ചുപോയ അദ്ദേഹം മല്‍ഗോവയില്‍പോയി അവിടെ പിടിച്ചടക്കലിന്റെയും അതിഭയാനകമായ മതംമാറ്റത്തിന്റെയും ഫലമായിട്ടോ ലക്ഷക്കണക്കിന് ആളുകള്‍ ഗോവ വിട്ടുപോയി. ഇതാണ് സെന്റ് സേവ്യറുടെ നേതൃത്വത്തില്‍ നടന്ന ഗോവന്‍ ഇന്‍ക്വിസിഷന്‍.
ഇന്ത്യയില്‍ 16ാം നൂറ്റാണ്ടോടുകൂടിയിട്ട് യൂറോപ്യന്‍സിന് വലിയ താല്പര്യമുണ്ടായി. മുഗളഭരണാധികാരികള്‍ ഇന്ത്യയെ ആക്രമിച്ചെണ്ടങ്കിലും ഇന്ത്യയില്‍നിന്നും പണംകൊണ്ടുപോകാത്ത സ്ഥിതിയിലായിരുന്നു. രണ്ടാംഘട്ടത്തില്‍ മുഗളന്‍മാരൊക്കെ ഇന്ത്യയില്‍ താമസിക്കുകയാണ് ചെയ്തത്. എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലമായപ്പോഴേക്കും ഇന്ത്യയിലുള്ള സമ്പത്തൊന്നാകെ കവര്‍ന്നുകൊണ്ടുപോകുന്ന സ്ഥിതിയാണുണ്ടായത്. ഇതിനുവേണ്ടി അവര്‍ കല്‍ക്കത്തയില്‍ ഒരു കമ്പനിയുണ്ടാക്കി ഭരണം തുടങ്ങുമ്പോള്‍ അവിടുത്തെ സാധാരണക്കാരുടെ സഹായത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ചെങ്കിലും സഹായം കിട്ടിയില്ല. എന്നാല്‍ പോലീസുകാരനായ ദ്വാരകനാഥഠാക്കൂര്‍ എന്നയാള്‍ സഹായത്തിനു മുതിരുകയും അയാളെയാണ് ആദ്യമായി ഈസ്റ്റ് ഇന്ത്യാകമ്പനി ബ്രിട്ടനിലേക്ക് കൊണ്ടുപോയത്. അവിടെ അദ്ദേഹത്തെ സ്വീകരിച്ചത് ബ്രിട്ടീഷ് രാജ്ഞി നേരിട്ടാണ്. അദ്ദേഹത്തിന്റെ മകന്റെപേര് ദേവേന്ദ്രനാഥ ഠാക്കൂര്‍ എന്നായിരുന്നു. ആദ്യമായി റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് തുടങ്ങിയത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ 12ാമത്തെ മകനാണ് രവീന്ദ്രനാഥടാഗോര്‍. ഠാക്കൂറിലൂടെ ഇന്ത്യയില്‍ നിന്നും ധാരാളം പണം വിദേശത്തേക്ക് കൊള്ളയടിച്ചുകൊണ്ടുപോകാന്‍ തുടങ്ങി.
ഭാരതത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതിലേക്കായി ആസൂത്രിതമായി തയ്യാറാക്കുന്ന ചരിത്രകഥകള്‍ ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ നേതൃത്വത്തില്‍ നടന്നു. അങ്ങനെ ഇന്ത്യയുടെ പ്രധാനപ്പെട്ടചരിത്രഗ്രന്ഥങ്ങളെല്ലാം ഇംഗ്ലീഷിലാക്കുന്നു എന്ന വ്യാജേന വിവിധപുരോഹിതന്‍മാരെ ഉപയോഗിച്ച് വിവിധ വ്യാഖ്യാനങ്ങള്‍ ഈസ്റ്റ് ഇന്ത്യാകമ്പനി തയ്യാറാക്കുകയുണ്ടായി. അതിന്റെ പേരാണ് സേക്രഡ് ബുക്‌സ് ഓഫ് ദി ഈസ്റ്റ്.അങ്ങനെ തെറ്റായ ചരിത്രം പ്രചരിപ്പിക്കുവാന്‍ ഒരു ലക്ഷം രൂപകൊടുത്തിട്ടാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി എന്ന സംവിധാനം ഈസ്റ്റ് ഇന്ത്യാ കമ്പനിയുണ്ടാക്കിയ്. അങ്ങനെ ഇന്ത്യയിലെത്തിയ ഫെഡറിക് മാക്‌സ് മുള്ളര്‍, ഗ്രീഫിത്ത് തുടങ്ങിയ ഇന്‍ഡോളജിസ്റ്റുകളുടെ മനസ്സിലെന്താണെന്ന് പിന്നീട് ചര്‍ച്ചചെയ്യാം. ഏതായാലും മാക്‌സ്മുള്ളര്‍ പറഞ്ഞത് കഴിഞ്ഞ 3000 വര്‍ഷങ്ങളില്‍ എന്തെല്ലാം വേദങ്ങളില്‍നിന്നും ഭാരതസംസ്‌ക്കാരത്തില്‍നിന്നും കിളിര്‍ത്തുവന്നിട്ടുണ്ടോ അതിന്റെ വേരറുക്കുന്നതിനുവേണ്ടിയാണ് ഞാനീ വേദഭാഷ്യം ചെയ്യുന്നത്. വേദഭാഷ്യം കഴിഞ്ഞശേഷം ആര്‍ച്ച് ഢ്യൂക്ക് ഓഫ് ഇന്ത്യക്ക് അദ്ദേഹം ഒരു കത്തെഴുതി. എന്റെ ജോലി കഴിഞ്ഞു. ഭാരതീയരുടെ മതം നഷ്ടപ്രായമായി. ഇനിയും ക്രിസ്തുമതം ഹിന്ദുമതത്തിന് പകരമാവുന്നില്ലെങ്കില്‍ അതാരുടെ കുറ്റമാണ്? അദ്ദേഹത്തിന്റെ ഭാര്യ ജോര്‍ജജിയ മാക്‌സ്മുള്ളര്‍ 1902ല്‍ അദ്ദേഹത്തിന്റെ കത്തുകളെല്ലാം ശേഖരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി Life and Letters of Federic Maxmuller എന്നാണ് ആ പുസ്തകത്തിന്റെ പേര്. ഏതായാലും മാക്‌സ്മുള്ളറുടെ  പ്രവര്‍ത്തത്തിന് വലിയഗുണം ഇന്ത്യയിലുണ്ടായി. ഇന്ത്യയില്‍ മാക്‌സ്മുള്ളറേക്കാള്‍ വലിയ വേദപണ്ഡിതനെ കിട്ടാനില്ല എന്നറിഞ്ഞ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വൈസ്രോയി തോമസ് ബാര്‍ബില്‍ട്ടണ്‍ മെക്കൊളെ കല്‍ക്കത്തയില്‍ ഏഷ്യറ്റിക് സൊസൈറ്റി എന്ന ഒരു സൊസൈറ്റി രൂപവത്ക്കരിച്ച് പണ്ഡിതരല്ലാത്ത ആളുകളെകൊണ്ട് ഇന്ത്യയിലെ എല്ലാ ഗ്രന്ഥങ്ങളേയും നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.  അദ്ദേഹത്തിന്റെ പിതാവ് ക്രിസ്ത്യന്‍ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിന്റെ പ്രമുഖ പാതിരിയായിരുന്നു. ഇതിവിടെകൊണ്ടവസാനിക്കുന്നില്ല. ഈ പ്രവര്‍ത്തനം ശക്തമാക്കുന്നതിനുവേണ്ടി റവറന്റ് ഫാദര്‍ കാള്‍ഡ്വല്‍ മുന്നോട്ടു വന്നു. ഇദ്ദേഹമിപ്പോള്‍ തമിഴ്‌വ്യാകരണത്തിന്റെ പിതാവ് എന്നാണ് അറിയപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ തോല്‍ക്കാപ്പിയം എന്നപുസ്തകം എഴുതിയ ആളാണ് തമിഴ്‌വ്യാകരണത്തിന്റെ പിതാവ്. അദ്ദേഹത്തെയിപ്പോള്‍ ആരും അറിയുന്നില്ല.
ഈ സമയത്ത് ലോകപ്രശസ്തനായ ചേംബര്‍ലെയ്ന്‍ എന്ന ഒരാള്‍ ദി ഫൗണ്ടേഷന്‍സ് ഓഫ് നയന്റീന്‍ സെഞ്ച്വറി എന്ന പുസ്തകമെഴുതി. 20മില്യണ്‍കോപ്പിയാണ് അത് വിറ്റഴിച്ചത്. ആപുസ്തകത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ചാണ് പറയുന്നത്. മഹാഭാരതത്തില്‍ യേശു വരുന്നു എന്ന്  പറഞ്ഞുകൊണ്ടാണ് ഒരദ്ധ്യായമാരംഭിക്കുന്നത്. ചേംബര്‍ലെയ്ന്‍ എഴുതിയ പുസ്തകം വലിയ മാറ്റങ്ങളുണ്ടാക്കുന്നു. കാരണം ഈ പുസ്തകമുള്ളതുകൊണ്ടാണ് ഹിറ്റ്‌ലര്‍ക്ക് ഒരു വലിയതോതിലുള്ള ഫാസിസവും നാസിസവും നടപ്പാക്കാന്‍ കഴിഞ്ഞത്. ഈ പുസ്തകത്തില്‍ പറയുന്നത് യേശുക്രിസ്തു ഈ ലോകം സ്ഥാപിച്ചതിനെപ്പറ്റിയും നോഹയുടെ പെട്ടകത്തെക്കുറിച്ചുമാണ്. നോഹയ്ക്ക് മൂന്നുമക്കളുണ്ടായിരുന്നു. ഏറ്റവും നല്ല മക്കള്‍ ആര്യന്‍മാര്‍ മോശം മക്കള്‍ ആഫ്രിക്കയിലുള്ളവര്‍. അതുകൊണ്ട് ആഫ്രിക്കയിലെ 20 മില്യണ്‍ ജനങ്ങളെ അടിമക്കച്ചവടത്തിലൂടെ വിറ്റു. റവറന്റ് ഫാദര്‍ കാഡ്വല്‍ എങ്ങനെയാണ് തമിഴ്‌നാട്ടില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുക എന്ന് പറഞ്ഞആളാണ്. കാരണം സമ്പത്തുമുഴുവന്‍ ബ്രിട്ടനിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു. ഭരണവ്യവസ്ഥകള്‍ മുഴുവന്‍ അവര്‍ക്ക് അനുകൂലമാണ്. ചരിത്രപുസ്തകങ്ങളെല്ലാം അവര്‍ പറയുന്നതിനനുസരിച്ച് എഴുതികൊണ്ടിരിക്കുന്നു. ഇപ്പറയുന്ന സമയത്ത് g.u pope അദ്ദേഹം പറഞ്ഞത് തിരുവള്ളുവര്‍ എഴുതിയ തിരുക്കുറള്‍ ഒരു ഹിന്ദുധര്‍മ്മ ഗ്രന്ഥമല്ല അതൊരു ജൈനമതഗ്രന്ഥമാണ്. ഇന്ത്യയില്‍ എത്ര ജൈനന്‍മാരുണ്ട്? തമിഴ്‌നാട്ടില്‍ എത്രപേരുണ്ട് ആ ചോദ്യം പ്രസക്തമല്ല. ഏതായാലും ഴ.ൗ ുീുല പറയുന്നു അതൊരു ജൈനകൃതിയാണെന്ന് പക്ഷേ വലിയവലിയ പണ്ഡിതന്‍മാര്‍ അതു ശരിയല്ല എന്നു പറയുന്നു. കാരണം ജൈനന്‍മാര്‍ ഉഴാന്‍ സമ്മതിക്കില്ല. അത് അഹിംസയുടെ ഭാഗമായി തെറ്റാണെന്ന് ജൈനന്‍മാര്‍ പറയുന്നു. ഉഴുന്നതിനെക്കുറിച്ചും കൃഷിയെക്കുറിച്ചും തിരുക്കുറള്‍ പറയുന്നുണ്ട്. ആയതിനാല്‍ അതൊരിക്കലും ഒരു ജൈനകൃതിയല്ല എന്നവര്‍ സ്ഥാപിച്ചു. അങ്ങനെയിരിക്കേ തമിഴ്‌നാട്ടില്‍തന്നെ പ്രശസ്തനായ ദൈവനായകം ഒരു പുസ്തകമെഴുതി പുസ്തകത്തിന്റെ പേര് ‘വാസ് തിരുവള്ളുവര്‍ ഇന്‍ഫ്‌ലുവന്‍സ്ഡ് ബൈ ക്രിസ്റ്റ്യാനിറ്റി.’ അതില്‍ തിരുവള്ളുവര്‍ ഒരു ക്രിസ്റ്റ്യനും സെന്റ്‌തോമസ്സിന്റെ ശിഷ്യനുമാണെന്ന് പറയുന്നു. ദ്രാവിഡമുന്നേറ്റ കഴകത്തിന്റെ മുഖ്യമന്ത്രിയും ഇതംഗീകരിക്കുകയാണുണ്ടായത്. ഇതു മാത്രമല്ല ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതിന് അണ്ണാദുരേക്ക് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ആദരവ് നല്‍കുകയുണ്ടായി. ഏതായാലും ഈ ഒരു സംഗതി നടന്നപ്പോള്‍  ഏറ്റവും പ്രയാസമനുഭവിച്ചത് തമിഴ്‌നാട്ടിലെ ഒരു പറ്റം ഹിന്ദുസമൂഹമാണ്. എന്തുകൊണ്ടെന്നാല്‍ തമിഴ്‌നാട്ടില്‍ വ്യാപകമായതോതില്‍ ബ്രാഹ്മണവിരോധവും ജാതിപരമായ സ്പര്‍ദ്ധയും വളര്‍ന്നു. കാഞ്ചീപുരത്തുകാരനായ അണ്ണാദുരേക്കുപോലും പിടിച്ചുനില്‍ക്കാനാകാത്ത സാഹചര്യം വരുകയും എന്തിന് ഇന്ത്യാചൈനയുദ്ധമുണ്ടായപ്പോഴാണ് ഇന്ത്യയില്‍ നിന്നു വിട്ടുപോകണമെന്ന കാഴ്ചപ്പാടില്‍നിന്ന് ദ്രാവിഡ മുന്നേറ്റ പാര്‍ട്ടികള്‍ പിന്നോട്ടുപോയത്.
ഇനി ഞാന്‍ മൂന്നാമത്തെ സെഷനിലേക്ക് വരികയാണ്. കേരളത്തില്‍ 1854ല്‍ ജനിച്ച ശ്രീനാരായണഗുരു അദ്ദേഹത്തിന്റെ അമ്മാവന്റെ സഹായത്തോടുകൂടി എഴുത്തുപള്ളിക്കൂടത്തില്‍ പഠിക്കാന്‍പോകുന്നു. ഒരാശാന്റെ കീഴില്‍ പഠിച്ചു മുന്നേറിയ നാരായണഗുരു തിരച്ചു വീട്ടില്‍ വന്നപ്പോള്‍  വിവാഹത്തിന് നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതിനൊന്നും മറുപടി കൊടുക്കാതെ മാറിനില്‍ക്കുകയും പിന്നീട് യാത്രകളിലിടപെടുകയും ചെയ്തു. അദ്ദേഹം വളരെ പ്രധാനപ്പെട്ട സ്‌തോത്രകൃതികള്‍ രചിക്കുകയും ചെയ്തു. ഭദ്രകാളി അഷ്ടകം. വിഷ്ണു അഷ്ടകം, ദക്ഷിണാ മൂര്‍ത്തി സ്‌തോത്രങ്ങള്‍ എന്നിവയെഴുതി. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതൊക്കെ ഹിന്ദുധര്‍മ്മത്തിന്റെ പ്രതീകങ്ങളാണ്. സനാതനധര്‍മ്മത്തിന് ഒരു സ്രോതസ്സുണ്ട്. ഈ സ്രോതസ്സ് ആധുനിക വിദ്യാഭ്യാസത്തിന്റെ സ്രോതസ്സുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല. ശ്രീനാരായണഗുരുവിന്റെ സ്രോതസ്സ് ശ്രീനാരായണഗുരു ചെയ്തത് എന്താണെന്ന് മനസ്സിലാകണമെങ്കില്‍ അതേ സമയത്ത് തമിഴ്‌നാട്ടില്‍ എന്തു സംഭവിച്ചു എന്നു പഠിച്ചാലേ കേരളത്തില്‍ ഹിന്ദുസമൂഹം എങ്ങനെ ഒറ്റക്കെട്ടായി നിന്നു എന്ന് മനസ്സിലാക്കാന്‍ കഴിയൂ. അവിടെ വ്യാപകമായ പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും സനാതനധര്‍മ്മത്തെ പ്രതിസന്ധിയിലാക്കിയപ്പോള്‍ ഇവിടെ അതുണ്ടായില്ല. ഇവിടെ എന്തുസംഭവിച്ചു. ഇവിടെ ഗണപതി അഷ്ടകം ചൊല്ലിയും ഭഗവതി അഷ്ടകം ചൊല്ലിയും വിഷ്ണു അഷ്ടകം ചൊല്ലിയും അതിനുപരിയായി നാരായണഗുരു എഴുതിയ കുണ്ഡലിനിപാട്ടുകള്‍ പാടിയും (ആടുപാമ്പേ നീയാടുപാമ്പേ) കഴിഞ്ഞു. ഇതിലൂടെയെല്ലാം സനാതനധര്‍മ്മത്തെ പരിഷ്‌ക്കരിക്കുന്നതിന് ഒരു വലിയ ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ആരംഭിക്കുകയാണ്. അതിനദ്ദേഹം ചെയ്തത് എന്താണെന്നറിയാമോ? ഏതു സന്യാസിയെപ്പോലെയും അദ്ദേഹം രണ്ടുകാലില്‍ ഇന്ത്യ മുഴുവന്‍ നടന്നു. ഇന്ത്യയെ അറിയാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ശ്രീനാരായണഗുരുവിന്റെ ജീവചരിത്രത്തില്‍ അദ്ദേഹം ആസേതുഹിമാചലം നടന്നു എന്നു പറയുന്നു.  ഭാരതം മുഴുവന്‍ നടക്കുമ്പോള്‍  ഭാരതത്തിന്റെ അണമുറിയാത്ത ഒരു സാംസ്‌ക്കാരികപാരമ്പര്യമുണ്ട്. ആ സാംസ്‌ക്കാരികപാരമ്പര്യത്തില്‍നിന്നും അന്യമായതൊന്നും ഭാരതത്തിലെ ഒരു ഋഷിപരമ്പരയും സ്വീകരിച്ചിട്ടില്ല. അത് ആദ്യം മനസ്സിലാക്കണം. ഋഷി എന്നവാക്കിനര്‍ത്ഥം ഋ ഗതൗ എന്ന സംസ്‌കൃതധാതുവില്‍ നിന്നാണ് ആവാക്കുണ്ടായത്. പുരോഗതിയിലേക്ക് നയിക്കുന്നത് എന്നര്‍ത്ഥം. മനുഷ്യനെ പുരോഗതിയിലേക്കാണ് നയിക്കുക. കാലാതിപാതം വന്ന പഴഞ്ചന്‍ആശയങ്ങളല്ല മറിച്ച് ഭാരതത്തിന്റെ ചിരപുരാതനമായ സനാതനസത്യങ്ങളുണ്ട് ആസത്യങ്ങളെയാണദ്ദേഹം ആശയങ്ങളായി ഉയര്‍ത്തിപിടിക്കുന്നത്. ഭാരതത്തില്‍ ഏതൊരു ഋഷിപരമ്പരയായികൊള്ളട്ടെ ചാര്‍വാകന്‍ പറഞ്ഞത്  മമദൈവം എന്റെ ദൈവം രാജാവാണ് കാരണം അദ്ദേഹത്തിന്റെ കൈയ്യില്‍ പണമുണ്ട് എന്ന് പറഞ്ഞ ആളാണ്. അദ്ദേഹത്തെ ഋഷിയായിട്ടാണ് ഭാരതത്തിലെ ആളുകള്‍ സങ്കല്പിക്കുന്നത്. അങ്ങനെ ഭാരതത്തിലുടനീളം സഞ്ചരിക്കുമ്പോഴും അദ്ദേഹം ഒരുപാടുകാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ സമഗ്രമായ ഒരു ചരിത്രം ഇന്നും ലഭ്യമല്ല. ഇത്രയധികം സമുദായസേവനവും സ്‌നേഹവും കാഴ്ചപ്പാടും ഒക്കെയുണ്ടായിട്ടുപോലും അദ്ദേഹത്തിന്റെ സമഗ്രമായ ജീവിതഭാഗത്തെ കണ്ടെത്താന്‍ കേരളീയര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. തമിഴ്‌നാട്ടിലെ സിദ്ധ പരമ്പരയില്‍പ്പെട്ട പതിനെട്ട് സിദ്ധന്‍മാരില്‍പ്പെട്ട ഭോഗര്‍, അഗസ്ത്യര്‍, തിരുമൂലര്‍, മത്സ്യമുനി, മത്സ്യേന്ദ്രനാഥന്‍, സാത്തമുനി, പുലിപ്പാണി വൈദ്യര്‍ തുടങ്ങിയ പരമ്പരയില്‍പെട്ട ആളുകളുമായുള്ള ബന്ധത്തില്‍ നിന്ന്  രസപ്രയോഗങ്ങളുള്‍പ്പെടെ നിരവധി ആയുര്‍വേദശീലുകള്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. ആ ആയുര്‍വേദശീലുകളാണദ്ദേഹം ഗൃഹഗൃഹാന്തരങ്ങളില്‍ അദ്ദേഹത്തിന് ഉപയോഗപ്രദമായത്.
സന്യാസി വീട്ടിലിരിക്കാറില്ല, വീടില്ല, സന്യാസി എന്തിനാണിറങ്ങുന്നത് ഒരു സന്യാസി എന്താണെന്ന് ഹിന്ദുസമൂഹത്തിനറിയില്ല. എന്താണ് ഹിന്ദുസന്യാസി എന്ന് നിങ്ങള്‍ മനസ്സിലാക്കണം. മൂന്നുദിവസത്തില്‍ കൂടുതല്‍ സന്യാസി ഒരിടത്തും നില്‍ക്കാറില്ല. അവര്‍ യാത്രയിലാണ് സ്വയം ആചാരങ്ങളില്ല. അവര്‍ അനഗ്‌നിയാണ്. ഹോമം ചെയ്യേണ്ട ബാക്കിമൂന്നുപേരും ചെയ്യണം. ബ്രഹ്മചാരി ചെയ്യണം, ഗൃഹസ്ഥന്‍ ചെയ്യണം, വാനപ്രസ്ഥി ചെയ്യണം ദിവസവും അഗ്‌നിഹോത്രം ചെയ്യണം വിധിയാണ്. ആ വിധി എന്റേതല്ല ശ്രീ ശങ്കരാചാര്യസ്വാമികള്‍ ഗീതാഭാഷ്യത്തില്‍ പറഞ്ഞതാണ്. അപ്പോള്‍ ഈ അനഗ്‌നിയായ സന്യാസിയുടെ ലക്ഷ്യമെന്താണ്. സന്യാസി അഗ്‌നിയെ സ്വന്തം ശരീരത്തിലെടുത്ത് സ്വീകരിച്ചവനാണ്. അതുകൊണ്ടാണ് അവന്‍ കാവിയുടുക്കുന്നത്. കാവി ഗൃഹസ്ഥനുടുക്കാന്‍ വിധിയില്ല. ഭാരതത്തില്‍ കാവിയുടുപ്പിന് വലിയ പ്രാധാന്യമാണ് കൊടുത്തിരിക്കുന്നത്. കാരണം പരമവൈരാഗ്യം വന്നവര്‍ക്കു മാത്രമേ കാവി സ്വീകരിക്കാവൂ. നമുക്ക് ആധിയും വ്യാധിയുമുണ്ട് മനസ്സില്‍ ദുഃഖവും സന്തോഷവുമുണ്ട്. തുല്യനിന്ദ സ്തുതിര്‍ മൗനി സന്തുഷ്‌ടോ യേന കേനചിത് എന്ന് ഗീതയില്‍ പറയുന്നു. നിന്ദിക്കുന്നവനോടും സ്തുതിക്കുന്നവനോടും എപ്പോഴും മൗനമായി നിന്നുകൊണ്ട് ഉപരിയായി ശുഭ അശുഭവുമായ ഫലങ്ങളെ വര്‍ജ്ജിക്കുന്നവനാകണം സന്യാസി. നാരായണഗുരുസ്വാമി അങ്ങനെയായിരുന്നു. അദ്ദേഹം എല്ലായിടത്തും യാത്രചെയ്തിരുന്നു.ഒരു സന്യാസി യാത്രചെയ്യുന്നത് അറിവ് സമാജത്തിന് നല്‍കാന്‍ വേണ്ടിയാണ്. സമാജത്തിന് നല്‍കാത്ത ഏതു വ്യക്തിയും ബ്രഹ്മചാരിയാകട്ടെ ഗൃഹസ്ഥനാകട്ടെ സന്യാസിയാകട്ടെ വാനപ്രസ്ഥിയാകട്ടെ സാമൂഹ്യബോധമില്ലാത്തവന്‍ മരിച്ചവനെപോലെയാണെന്നാണ്  എന്റെ അഭിപ്രായം സാമൂഹ്യബോധമില്ലാത്തവന് വ്യക്തിബോധമോ , കുടുംബബോധമോ, രാഷ്ട്രബോധമോ ഉണ്ടാകില്ല ഇത് ഭാരതത്തിന്റെ പാരമ്പര്യമാണ്. സന്യാസി വീടുകല്‍ പോകുന്നു, വീടുകളില്‍പോയാല്‍ അവരെ അര്‍ഘ്യപാദ്യപൂജാദികളാല്‍ സല്‍ക്കരിച്ച് വേദവ്രതനായി അകത്തിരുത്തി അനുഭവങ്ങള്‍ പകര്‍ന്നുകൊടുക്കുമ്പോള്‍, ആ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഒരു സമാജത്തിന്റെ ദുഃഖകരമായ ഏതു പ്രതിസന്ധിയേയും ഒപ്പിയെടുക്കാന്‍ ആ സമാജ പ്രവര്‍ത്തകന് കഴിയും. അത് കഴിയുമ്പോഴാണ് ഒരു സമാജപ്രവര്‍ത്തകന്‍, ഒരു സന്യാസി സന്യാസിയായിത്തീരുന്നത്. അല്ലാതെ കുറേ മന്ത്രം ജപിക്കുന്നതുകൊണ്ട് ഒരാള്‍ സന്യാസിയായിത്തീരില്ല.
അവനവന്റെ മോക്ഷത്തെപ്പോലും ത്യജിക്കുന്നവനാണ് സന്യാസി. ‘ത്യാഗേനൈകഅമൃതത്വമാനശു എന്നാണ് മൈത്രായണീ ഉപനിഷത്ത് പറയുന്നത്, ത്യാഗം കൊണ്ടാണ് അമൃതത്വം പ്രാപിക്കുന്നത്. അത് സന്യാസിക്കാണ് സാധിക്കുക. ഞങ്ങളെപ്പോലുള്ള ഗൃഹസ്ഥന് സാദ്ധ്യമല്ല. അപ്പോള്‍ ശ്രീനാരായണഗുരു എന്തുചെയ്യുന്നു അദ്ദേഹം ഓരോ വീടുകല്‍ലും പോകുന്നു. ചന്ദ്രിക സോപ്പ് എന്ന സോപ്പ് എല്ലാവര്‍ക്കും അറിയാമല്ലോ പക്ഷേ ശ്രീനാരായണഗുരുവിന്റെ കൂട്ടാണ് എന്ന് അറിയാമോ ശ്രീനാരായണഗുരുവാണ് കേശവന്‍ വൈദ്യര്‍ക്ക് എങ്ങനെയാണ് സോപ്പുണ്ടാക്കുന്നത് എന്ന് പറഞ്ഞുകൊടുത്തത്. നോക്കൂ സ്വാമിജിയുടെ കാഴ്ചപ്പാടുകളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുക.  ഒരു ദിവസം  അദ്ദേഹം ഒരു സ്ഥലത്ത് പ്രസംഗിക്കാന്‍ പോയി. നാരായണന്‍ എന്നൊരാളുടെ വീട്ടിലാണ് ഭക്ഷണം. അവിടെ കുമാരു എന്ന ഒരാള്‍ കിടന്നുറങ്ങുന്നുണ്ട്. അവന്‍ പയ്യനാണ് പനി പിടിച്ചുകിടക്കുകയാണ് എന്നുകണ്ടു. മരുന്ന് അപ്പോള്‍തന്നെ വിധിച്ചു. അപ്പോള്‍ ഒരു വാക്ക് നാരായണന്‍ എന്ന ആളോടു പറഞ്ഞു. ഈ കുമാരു എനിക്കുള്ളതാണ്, എനിക്കു തന്നുകൂടെ. തരാം സ്വാമീ,  ശരി. സുഖക്കേട് മാറിയപ്പോള്‍ സ്വാമി വന്ന് ഇയാളേയും കൂട്ടിപോവുകയാണ്.അപ്പോഴാണ് അദ്ദേഹത്തിന് ഗൗരവം മനസ്സിലായത്. പക്ഷേ സ്വാമിയായതുകൊണ്ട് ഒന്നും പറയാനും വയ്യ. കൂടെ വിട്ടു. കൂടെവിട്ട കുമാരു നാരായണഗുരുവിന്റെ കൂടെ യാത്രയായി. ഒടുവില്‍ നാരായണഗുരുവിന് മനസ്സിലായി. നാട്ടില്‍ വിദ്യാഭ്യാസമില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. വിദ്യാഭ്യാസത്തിന്റെ പ്രാതിനിധ്യവും പ്രാധാന്യവും സ്വാമിജിക്ക് മനസ്സിലായി. അദ്ദേഹം എന്താണ് ചെയ്തത്. എല്ലാവരോടും പറഞ്ഞു. ‘വിദ്യകൊണ്ട് പ്രബുദ്ധരാവുക.’ ആ കാലഘട്ടത്തില്‍ അയ്യാസ്വാമിയുടെ ശിഷ്യനാണ് നാരായണഗുരു എന്നാണ് പറയുന്നത്.  എന്നാല്‍ അതല്ല ചട്ടമ്പിസ്വാമിയുടെ ശിഷ്യനാണെന്നും പറയാറുണ്ട്. പക്ഷേ എന്തായാലും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുവും ഇരുമെയ്യാണെങ്കിലും ഒരു മനസ്സുമായിജീവിച്ചവരായിരുന്നു. ചട്ടമ്പിസ്വാമികള്‍ സമാധിയായപ്പോള്‍ നാരായണഗുരു തന്റെ ഗുരുവാണെന്നമട്ടില്‍ ഒരു ശ്ലോകംപോലും എഴുതിയിട്ടുണ്ട്. അപ്പോള്‍ അത്രയും സ്‌നേഹത്തിലായിരുന്നു ഇരുവരും. രണ്ടുപേരും തമ്മിലുള്ള ബന്ധമെന്തെന്നറിയാമോ? നാരായണഗുരുസ്വാമി നാടുമുഴുവന്‍ സഞ്ചരിച്ച് കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇവിടുത്തെ ആചാരപദ്ധതികളില്‍ മാറ്റം വരുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ഇന്ന് ഹിന്ദുസമുദായത്തില്‍ ഒരു ആചാരം തെറ്റാണെന്നു പറയാന്‍ ഭയക്കേണ്ടതുണ്ട്. അത് എന്റെ അനുഭവമാണ് ഞാന്‍ പറയുന്നത്. തെറ്റു തെറ്റാണെങ്കില്‍ തെറ്റെന്നു പറയുകയും അതിനെ സ്വീകരിക്കാതിരിക്കുവാനുമുള്ള ആര്‍ജ്ജവം സമാജത്തിനുണ്ടാവണം. നിര്‍ബന്ധമായും അതുണ്ടാവണം. കാരണം കെട്ടുതാലിയെന്ന അനാചാരം അതായത് ചെറിയ പ്രായമാകുമ്പോള്‍ നാല് അഞ്ചു വയസ്സുള്ള ഒരു കുട്ടിയെ കല്യാണം കഴിപ്പിക്കുന്നു. ആ താലിയുണ്ടെങ്കില്‍ പ്രായമായിക്കഴിയുമ്പോള്‍ അത് വിവാഹമായി കണക്കാക്കുന്നു തുടങ്ങിയ അനാചാരങ്ങള്‍ നിലനിന്നിരുന്നു. അതേപോലെ കോഴിവെട്ടല്‍, മദ്യം കൊടുക്കല്‍ ഇവയെല്ലാം തെറ്റാണെന്നു പറയാന്‍ ഒരു ആശങ്കയും ശ്രീനാരായണഗുരുവിനുണ്ടായില്ല.
ശക്തിയുക്തമായ ഭാഷയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സമ്പൂര്‍ണ കൃതി ഒന്നു വായിക്കൂ. ഇന്ന് മനുഷ്യര്‍ക്ക് സമയമില്ല. വെറുതെയിരിക്കുകയാണ്. കണ്ട സിനിമതന്നെ പത്തു പ്രാവശ്യം കാണുന്നു. വേണ്ടാത്ത വര്‍ത്തമാനം പറയുക, അതുപോലെ ഏറ്റവും വലിയ ദുരാചാരം അന്യനെക്കുറിച്ച് കുശുമ്പു പറയുക, പരദൂഷണം പറയുക എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ദോഷങ്ങളിലൊന്നായിട്ടാണിത് ഗണിക്കേണ്ടത്. ഇത് എന്റെ മാത്രം അഭിപ്രായമല്ല. നാരായണഗുരുസ്വാമിയുടെയും അഭിപ്രായമതാണ്. നാരായണഗുരു ആരെപ്പറ്റിയും ഒന്നും നെഗറ്റീവായി പറയാറില്ല. അദ്ദേഹത്തിനെതിരെ ഇത്ര എതിര്‍പ്പ് ഉണ്ടായിട്ടുപോലും അദ്ദേഹത്തിന്റെ സൗമ്യഭാവത്തെക്കുറിച്ച് എല്ലാ ജീവചരിത്രകാരന്മാരും ഒരേപോലെ പറഞ്ഞു. സൗമ്യമായിട്ടാണ് അദ്ദേഹം എല്ലാ കാര്യങ്ങളെയും കണ്ടത്. അദ്ദേഹം ആദ്യമായി ഒരു പ്രതിഷ്ഠ നടത്തിയപ്പോള്‍ എന്താണദ്ദേഹത്തോടു ചോദിച്ചത്? നിങ്ങള്‍ക്ക് എങ്ങനെ ഇതിന് അധികാരം വന്നുവെന്ന് ഒരു ബ്രാഹ്മണന്‍ അദ്ദേഹത്തോടു ചോദിച്ചു. നിങ്ങള്‍ക്ക് എങ്ങനെ ശിവനെ പ്രതിഷ്ഠിക്കാന്‍ അധികാരം വന്നു എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്താണ് പറഞ്ഞത്? അദ്ദേഹം വാദപ്രതിവാദത്തിനൊന്നും പോയില്ല. അദ്ദേഹം പറഞ്ഞു: ഞാന്‍ പ്രതിഷ്ഠിച്ചത് ബ്രാഹ്മണശിവനെയല്ല, ഞങ്ങള്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്. എത്ര ലളിതമായിത്തീര്‍ന്നു വിഷയം? ഒരിക്കലും ഒരു വിവാദം അദ്ദേഹം ഉണ്ടാക്കിയില്ല. ഇന്ന് നാട്ടിലിറങ്ങിയാല്‍ വിവാദമാണ്. സത്യത്തെക്കുറിച്ച് ആരും വിശ്ലേഷണം ചെയ്ത് പഠിക്കാനോ ശ്രമിക്കുന്നില്ല. നോക്കൂ നമ്മുടെ രാഷ്ട്രത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. ഈ സമൂഹത്തില്‍ ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കുമോ? വിവാദങ്ങളോടുവിവാദങ്ങളാണ്. സംവാദങ്ങളില്ല. നിങ്ങള്‍ക്കറിയാമോ മണ്ഡനമിശ്രന്റെ കഥ? മണ്ഡനമിശ്രനും ശങ്കരാചാര്യ സ്വാമികളും തമ്മില്‍ വലിയ വാഗ്വാദമുണ്ടാകുന്നു. ആ വാഗ്വാദമുണ്ടാകുന്നതിനു തൊട്ടുമുന്‍പ് ഹേ മഹാശയാ, അങ്ങയെ വാദത്തില്‍ തോല്പിക്കാനെന്നെ അനുഗ്രഹിക്കണം എന്നു പറഞ്ഞ് ശ്രീശങ്കരാചാര്യസ്വാമികള്‍ മണ്ഡനമിശ്രന്റെ പാദങ്ങളില്‍ വീണ് അനുഗ്രഹം നേടിയ പാരമ്പര്യം മാത്രം ഇന്ന് നാട്ടില്‍ നടക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ദുഃഖം. നോക്കൂ നാരായണഗുരുസ്വാമി കൃത്യമായി പറഞ്ഞു: ഇങ്ങനെ കല്യാണം നടത്തരുത്. കല്യാണം നടക്കുന്ന വീടുകളില്‍ പോയി, എന്നിട്ടു പറഞ്ഞു ഈ രീതിയിലല്ല ഇതു ചെയ്യേണ്ടതെന്ന്.
ഈ കുമാരുവിനെയും കൊണ്ടു നടന്ന നാരായണഗുരു നേരെ എത്തിച്ചേര്‍ന്നത് ബാംഗ്ലൂരിലാണ്. ഡോക്ടര്‍ പല്‍പ്പുവിന്റെ അടുത്ത്. ഡോക്ടര്‍ പല്‍പ്പുവിനോടു ചോദിച്ചു എങ്ങനെ സമുദായത്തെ സഹായിക്കാന്‍ പറ്റും? ഡോ. പല്‍പ്പു മൈസൂരിലേക്ക് പോകാന്‍ കാരണം പഠിച്ച ഡോ. പല്‍പ്പുവിനെക്കൊണ്ട് കേരളത്തിലൊരു പ്രയോജനവുമുണ്ടായില്ല. ഉയര്‍ന്ന ജാതിക്കാര്‍ പല്പ്പുവിന്റെ അടുത്ത് പോയില്ല. പണി കിട്ടുന്നതിനുവേണ്ടിയാണ് മൈസൂര്‍ക്ക് പോയത്. അന്നത്തെ ജാതി അവസ്ഥയെക്കുറിച്ച് ഒന്നാലോചിക്കുക. അങ്ങനെ ജാതീയത ഏറ്റവും കൊടുമ്പിരികൊണ്ട അവസ്ഥയില്‍ പോയ ഡോ. പല്‍പ്പുവിനെ കാണാന്‍ പോയ നാരായണഗുരു വിദ്യാഭ്യാസത്തെക്കുറിച്ച് പറയുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറയുന്നു. അങ്ങനെയെങ്കില്‍ എന്തു ചെയ്യുമെന്നു ചോദിച്ചു. ഈ കുമാരുവിനെ ഒന്നു പഠിപ്പിക്കാമോ? പഠിപ്പിക്കാമന്നു മറുപടി പറഞ്ഞു. ചാമരാജ കോളേജില്‍ ന്യായദര്‍ശനത്തില്‍ ന്യായവിദ്വാന്‍ എന്ന കോഴ്‌സ് ക്കാന്‍ വേണ്ടി കുമാരുവിനെ ചേര്‍ത്തു. മുഴുവന്‍ പഠിക്കുന്നതിനുമുന്‍പ് ഡോ. പല്‍പ്പു ലണ്ടനിലേക്കു പോയി. തിരിച്ചുവന്ന കുമാരുവിനെ പിന്നെ നാരായണഗുരു കല്‍ക്കത്തക്കയച്ചു. കല്‍ക്കത്തയില്‍ മഹാമഹോപാധ്യായ കാമാക്ഷ്യനാദ ശാസ്ത്രികള്‍ കുമാരുവിനെ സംസ്‌കൃതം പഠിപ്പിച്ചു. കല്‍ക്കത്തയില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍നിന്ന് ചണ്ഡാലഭിക്ഷുകി പോലുള്ള ഗ്രന്ഥങ്ങള്‍ അദ്ദേഹമെഴുതി. എസ്.എന്‍.ഡി.പിയുടെ പ്രസിഡണ്ടായ മഹാകവി കുമാരനാശാന്റെ കഥയാണിത്. കുമാരനാശാനെ അങ്ങനെയാണദ്ദേഹം കണ്ടെത്തിയത്. ഓരോ വീട്ടിലും പോയി ധര്‍മപ്രചരണത്തിന് ആളെ ക്ഷണിക്കേണ്ടിവന്നു. എനിക്കത് മനസ്സിലാകും. ധര്‍മപ്രചരണത്തിന് ആളില്ലാത്തതുകൊണ്ട് ദുഃഖിക്കുന്ന ഒരു മനുഷ്യനാണ് ഞാന്‍. ഇന്നത്തെ നിലയില്‍ ഹിന്ദുക്കളുടെ ഇടയില്‍ എത്ര ധര്‍മപ്രവര്‍ത്തകരെ കിട്ടും? രണ്ട് കുട്ടികളില്‍ ഒരു കുട്ടി എഞ്ചിനീയര്‍. മറ്റേയാള്‍ ഡോക്ടര്‍. അവരെക്കൊണ്ട് സമൂഹത്തിന് പ്രയോജനമുണ്ടോ? വീട്ടിന് പ്രയോജനമുണ്ടോ? രാഷ്ട്രത്തിന് പ്രയോജനമുണ്ടോ? ജനങ്ങള്‍ മാറുകയാണ്. ലോകത്തിലെ എല്ലാ പ്രതിസന്ധികളും തന്റെ പ്രതിസന്ധികളല്ല. തനിക്ക് പണം കിട്ടിയാല്‍ മാത്രം മതി. അന്യന്‍ അടുത്തിരിക്കുമ്പോള്‍ എന്തെങ്കിലും സുഖമാണോ എന്നന്വേഷിക്കാന്‍ നമുക്ക് കഴിയാതെപോകുന്നത് അതുകൊണ്ടാണ്. വെറുതെയിരിക്കുന്ന ഓരോരുത്തരുമാണ് ഓരോ ദിവസവും ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. വല്ല ജോലിയുമുണ്ടായിരുന്നുവെങ്കില്‍ ഈ നാട്ടില്‍ നടക്കുന്ന പലതും വിവാദത്തിന്റെ സ്ഥാനത്ത് ഒന്ന് ചിന്തിക്കാന്‍ പോലും സമയമുണ്ടാകുമായിരുന്നില്ല. എന്നിട്ട് ഈ രാഷ്ട്രത്തിന്റെ ഉല്‍പാദനശക്തി എന്താണെന്ന് നിങ്ങള്‍ ആലോചിക്കണം. എന്താണ് കേരളത്തിന് രാഷ്ട്രത്തിനായി കൊടുക്കാനുള്ളത്? സ്വന്തമായി പച്ചക്കറിയുണ്ടോ? കലണ്ടര്‍ അടിക്കാന്‍ നമ്മള്‍ ശിവകാശിയില്‍ പോണം. പടക്കക്കച്ചവടത്തിന് ശിവകാശിയില്‍ പോണം. ഇലക്‌ട്രോണിക് സാധനങ്ങള്‍ക്ക് കോയമ്പത്തൂരില്‍ പോണം. വസ്ത്രങ്ങള്‍ തിരുപ്പൂരിലോ സേലത്തോ പോണം. ഇവിടെനിന്ന് ആരെങ്കിലും എന്തെങ്കിലും വാങ്ങുമോ? ആര്‍ക്കും സമയമില്ല. എല്ലാവരും പൊങ്ങച്ചത്തിന്റെ മുകളിലാണ് ജീവിക്കുന്നത്. ശ്രദ്ധിക്കുക, പത്തു വര്‍ഷം കൊണ്ട് ഹിന്ദു സമൂഹത്തില്‍ സാമ്പത്തികമായി കനത്ത തിരിച്ചടിയുണ്ടാകും. കാരണം പൊങ്ങച്ചത്തിനായി ഒരാവശ്യവുമില്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. വാങ്ങുന്ന ഓരോ വസ്തുവും എന്തിനാണെന്നു മനസ്സിലാക്കണം. സമാജത്തിന്റെ പണമാണ് കാര്‍ന്നു തിന്നുന്നത്. ഇതിന്റെ ഫലവും മറുപടിയും സമീപഭാവിയില്‍ നിങ്ങള്‍ കൊടുക്കേണ്ടിവരും. ലളിതജീവിതം എന്നത് നമുക്ക് ചിന്തിക്കാന്‍ പോലും സാധ്യമല്ല. നാരായണഗുരുവിന്റെ പ്രസക്തി ഇന്ന് ഇവിടെയാണ്. കല്യാണം പത്തുപേര്‍ ചേര്‍ന്ന് നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. അനാചാരങ്ങളെ പാടേ വിപാടനം ചെയ്ത് ഏറ്റവും ശക്തവും സുശീലതയുമുള്ള നല്ല ഭാവങ്ങളുള്ള നല്ല ആചാരങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ അദ്ദേഹം തയ്യാറായി.
മനുസ്മൃതി ചുട്ടെരിക്കേണ്ട കൃതിയാണെന്ന് ഒരാള്‍ പറഞ്ഞു. ആര് മനുസ്മൃതി വായിച്ചു. ഏതോ ഒരു പുസ്തകപ്രസാധകന്‍ നാല് കോപ്പി വിറ്റുപോകാന്‍ വേണ്ടി ഉണ്ടാക്കിയ നാലാംകിട തന്ത്രത്തില്‍ ചെന്നു ചാടി മനുസ്മൃതി ആകെക്കൂടി മോശമാണെന്ന ധാരണയുണ്ടാക്കി. ഇന്ത്യന്‍ ഭരണഘടന മനുസ്മൃതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ടാക്കിയത്. ഇന്ത്യന്‍ ഭരണഘടന ആര്‍ക്കറിയാം? ആളുകളൊക്കെ പറയുന്നു, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്ന്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ഇന്ത്യയില്‍ സാധ്യമല്ല. അങ്ങനെയാണെങ്കില്‍ ഒരു സിനിമാനടനെ മാന്‍വേട്ട നടത്തിയതിന്റെ പേരില്‍ പോലീസ് അറസ്റ്റു ചെയ്യുമോ? 1972ലെ ഇന്ത്യന്‍ വൈല്‍ഡ് അനിമല്‍ ആക്ട് സെക്ഷന്‍ 9 അനുസരിച്ച് ഈ വസ്തുക്കളൊന്നും തിന്നാന്‍ പാടില്ല. കരിങ്കുരങ്ങു രസായനം കഴിക്കാനുള്ള ആഗ്രഹം നടക്കുകയില്ല. ഉടുമ്പിനെയോ മാനിനെയോ കൊല്ലാനും കഴിയില്ല. നിങ്ങള്‍ കുറച്ചുകൂടി യാഥാര്‍ഥ്യബോധത്തോടുകൂടി ഭാരതത്തിന്റെ സങ്കീര്‍ണമായ ചിന്താഗതികളെ മനസ്സിലാക്കുക. ഭരണഘടന പഠിക്കണം നമ്മള്‍. ഞാന്‍ പറഞ്ഞ എല്ലാ വാക്കുകളെയും ശ്രദ്ധയോടു കൂടി മനസ്സിലാക്കുക. നമ്മുടെ ഈ രാജ്യത്തിന്റെ പുരോഗതിയെ കണക്കിലെടുത്തുകൊണ്ട് നെടുനാളായി പ്രവര്‍ത്തിച്ച സന്യാസിധര്‍മങ്ങള്‍ അതിന്റെ സങ്കീര്‍ണതകള്‍ മനസ്സിലാക്കാന്‍വേണ്ടി ശ്രമിക്കാതെ ഉപരിപ്ലവമായി മനസ്സിലാക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ ഗുരു ബൗദ്ധമതത്തെ പ്രോത്സാഹിപ്പിച്ചെന്ന് പറഞ്ഞു.
കുമാരനാശാന്‍ ശ്രീനാരായണഗുരുവിന്റെ എങ്ങനെയുള്ള കുട്ടിയാണെന്ന് പറഞ്ഞല്ലോ. ശിഷ്യന്മാരെ ഗുരുക്കന്മാര്‍ കണക്കാക്കുന്നത് പുത്രന്മാരായിട്ടാണ്. അങ്ങനെയുള്ള ഗുരുവിന്റെ ശിഷ്യനാണ് കുമാരനാശാന്‍. ആ കുമാരനാശാന്‍ എസ്.എന്‍.ഡി.പിയുടെ അധ്യക്ഷനായിരുന്നു. അദ്ദേഹം അധ്യക്ഷനായി വന്നപ്പോള്‍ ചണ്ഡാലഭിക്ഷുകി എന്ന കൃതിയില്‍ ബുദ്ധമതത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരാള്‍ ലേഖനമെഴുതുകയുണ്ടായി. കുമാരനാശാന്‍ ബുദ്ധമത അനുയായിയാണെന്നു പറയുകയുണ്ടായി. ഇനി ഞാന്‍ രണ്ടാമത് പറഞ്ഞ കാര്യം. എങ്ങനെയാണ് തിരുക്കുറള്‍ ഒരു ജൈനകൃതിയാണെന്നു പറഞ്ഞത്. അതൊക്കെ കണക്കിലെടുത്ത് ബുദ്ധമതമാണ് കുമാരനാശാന്റെ മതമെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു കത്തെഴുതി. ആ കത്തിന്റെ പേര് ‘മതപരിവര്‍ത്തന രസവാദം’ എന്നാണ്. അതില്‍ അദ്ദേഹം കൃത്യമായി ചില കാര്യങ്ങള്‍ നിരീക്ഷിച്ചു പറഞ്ഞു. ഞാന്‍ ബുദ്ധമത അനുയായി അല്ല. ഞാന്‍ നാരായണഗുരുവിന്റെ പരമ്പരയില്‍പ്പെട്ട ആളാണ്. നാരായണഗുരു ജീവനോടെയിരിക്കുമ്പോള്‍ മൃതിയടഞ്ഞ ആളാണ് കുമാരനാശാന്‍. അല്ലാതെ ശ്രീനാരായണഗുരു മരിച്ചതിനുശേഷം മരിച്ച ആളല്ല. സഹോദരന്‍ അയ്യപ്പന്‍ ക്രിസ്തുമത്തിലേക്കോ ബുദ്ധമതത്തിലേക്കോ പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ താങ്കള്‍ സമാജത്തോടുള്ള സ്‌നേഹം എനിക്ക് മനസ്സിലാകും. പക്ഷേ ഈ ധര്‍മം വിട്ടുപോകുന്നതിനെക്കുറിച്ച് എനിക്ക് യോജിപ്പില്ല എന്ന് വളരെ കൃത്യമായി പറഞ്ഞു. ഗാന്ധിജിയുമായുള്ള സംഭാഷണത്തില്‍ ശ്രീനാരായണഗുരു വ്യക്തമായി പറഞ്ഞ ഒരു കാര്യമുണ്ട്. ഈ ധര്‍മത്തില്‍ നിന്നുകൊണ്ടുതന്നെ മോക്ഷം നേടാം. എന്നാല്‍ അന്യമതത്തിലേക്കു പോകുമ്പോള്‍ സ്വാഭാവികമായ പരിഗണന കിട്ടുന്നുണ്ട്. ഇന്നലെവരെ ജാതീയമായി താഴ്ന്നവനെ കൂട്ടത്തില്‍ കൂട്ടാതിരിക്കുകയും നാളെ അവന്‍ മതം മാറിവരുമ്പോള്‍ അവന് എല്ലാവിധ സൗകര്യങ്ങളും ഇല്ലങ്ങളുടെയും മനകളുടെയും അകത്തളങ്ങിലേക്ക് കയറിപ്പോകുവാന്‍ വിധത്തില്‍ നമ്മുടെ ജാതീയത കൊടുമ്പിരികൊണ്ട കാലത്തെ ഗുരു ഹൃദയസ്പൃക്കായി വിവരിച്ചിട്ടുണ്ട്. അപ്പോള്‍ ജാതീയത അതിന്റെ ഏറ്റവും ഭയാനകമായ ഒരു കോമരമായിത്തന്നെ കടന്നുകൂടിയിരുന്നു കേരളത്തില്‍. അതിന് മറുപടി കേരളത്തില്‍ എന്റെ ഗുരുപരമ്പരയില്‍ പെട്ട വാഗ്ഭടാനന്ദന്‍ നല്കിയിട്ടുണ്ട്. വാഗ്ഭടാനന്ദന്‍ മലബാറില്‍ പ്രവര്‍ത്തിച്ച സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. കോഴിക്കോടായിരുന്നു ആസ്ഥാനം. അദ്ദേഹത്തിന്റെ ആ വലിയ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാന്‍ പലരും വന്നെങ്കിലും വാഗ്വാദങ്ങളിലും വാക്ശരങ്ങളാലും അദ്ദേഹം അദ്വൈതവേദാന്തത്തെ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ കേവലാദ്വൈതമെന്ന സിദ്ധാന്തം ജനങ്ങളില്‍ രൂഢമൂലമാവുകയും ചെയ്തു. കേരളത്തിലെ വളരെ പ്രഖ്യാതവും വിഖ്യതവുമായ ഒരു സ്ഥാപനമുണ്ട്. ആ സ്ഥാപനമിന്ന് അറിയപ്പെടുന്ന ഒരു കോണ്‍ട്രാക്ട് കമ്പനിയാണ്. ആ കമ്പനിയുടെ പേരാണ് ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റി. ആ സൊസൈറ്റി സ്ഥാപിച്ചത് വാഗ്ഭടാനന്ദ ഗുരുദേവനാണ്. നോക്കൂ നിങ്ങളുടെ ഈ നാട്ടില്‍ റോഡിന്റെ പണിയെടുക്കുന്ന ഒരു സ്ഥാപനമുണ്ടാക്കിയത് ഒരു സാമൂഹ്യ നവോത്ഥാന നായകനാണ്. ഭാരതത്തിന്റെ വേദാന്തദര്‍ശനങ്ങളെ അതിന്റെ ഗിരിശൃംഗങ്ങളില്‍ പതാക ഉയര്‍ത്തിയ ആളുകളാണ് ഇവിടുത്തെ സാധാരണ പ്രക്രിയകളില്‍ ഇടപെട്ടിരുന്നത്. വാഗ്ഭടാനന്ദ ഗുരുവിന്റെ കാഴ്ചപ്പാടുകളെ നമ്മള്‍ ആഴത്തില്‍ മനസ്സിലാക്കേണ്ടതാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഗുരുപരമ്പരയിലെ ആളാണ് വാഗ്ഭടാനന്ദ ഗുരു. വാക്കായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആയുധം. അദ്ദേഹത്തിന് ഗുരു കൊടുത്ത പേരായിരുന്നു വാഗ്ഭടാനന്ദന്‍ എന്നത്. വി.എസ്. ഹര്‍ഷവര്‍ദ്ധനന്‍ വാഗ്ഭടാനന്ദന്റെ മകനാണ്.
ശ്രദ്ധേയമായ കുറച്ചു കാര്യങ്ങള്‍ കൂടി ഞാന്‍ മുന്നോട്ടു വെക്കട്ടെ. ഡോക്ടര്‍ പല്‍പ്പു വിവേകാനന്ദ സ്വാമികളെ കാണുന്നു. വിവേകാനന്ദ സ്വാമികളോട് കേരളത്തിലെ അവസ്ഥ അദ്ദേഹം വിവരിക്കുന്നു. കേരളത്തിന്റെ അവസ്ഥ വിവേകാനന്ദ സ്വാമികള്‍ക്കും അറിയാമായിരുന്നു. കേരളത്തിലെ പല വീടുകളിലും പോയപ്പോള്‍ മതം അവര്‍ക്കൊരു ഭ്രാന്താണെന്നും മലബാറിനെ കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. ജാതീയതയെക്കുറിച്ച് പറഞ്ഞു. വിവേകാനന്ദ സ്വാമികള്‍ക്കുള്ള ഈ അഭിപ്രായം ഡോക്ടര്‍ പല്‍പ്പുവിനോടും പറഞ്ഞു. നിങ്ങളൊരു കാര്യം ചെയ്യൂ, നിങ്ങള്‍ അവിടെപ്പോയി ഒരു സന്യാസിയെ തേടിപ്പിടിച്ച് അവരുടെ നേതൃത്വത്തില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കൂ. അങ്ങനെയാണ് ഡോ. പല്‍പ്പുവും കുമാരനാശാനുമെല്ലാം ശ്രീനാരായണഗുരുവിനെ മുന്‍നിര്‍ത്തിക്കൊണ്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് കാര്യങ്ങള്‍ അദ്ദേഹം ഉണ്ടാക്കി. ഒന്ന് ശ്രീനാരായണ ധര്‍മപരിപാലന സംഘം, രണ്ട് ശ്രീനാരായണ ധര്‍മ സംഘം. ഒന്ന് എസ്.എന്‍.ഡി.പി, മറ്റേത് വര്‍ക്കല ശിവഗിരി മഠത്തിലെ സന്യാസി പരമ്പര. ധര്‍മം ഇതില്‍ മതമെന്ന വാക്കില്ല. ഇതാണ് ശ്രദ്ധേയമായ പദം. നാരായണഗുരുസ്വാമി എന്താണ് പറഞ്ഞതെന്നോ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്. നാരാണഗുരുവിന്റെ മാത്രം കാഴ്ചപ്പാടല്ല ഇത്. ഇത് തിരുമൂലര്‍ പറഞ്ഞ ഒരു വാക്കിന്റെ പ്രതിധ്വനിയാണ്. തിരുമൂലര്‍ തിരുമന്തിരം എന്ന ഒരു കൃതി എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറഞ്ഞു: ‘ഒന്റേയ് ജാതി ഒന്റേയ് കുലം, ഒന്റേയ് ദൈവം’ ഇത് അദ്ദേഹത്തിന്റെ വാക്കുകളാണ്. ആ വാക്ക് അല്ലെങ്കില്‍ ഭാരതത്തില്‍ അങ്ങനെയാണ്. ഇത് ഞാന്‍ പറഞ്ഞതല്ല, ഇത് അനസ്യൂതമായ ഒരു പ്രവാഹമാണ്. ഒരു ജാതി ഒരു മതം ഒരു ദൈവം. എന്താണ് ഈ ജാതി? ജാതിയും വര്‍ണവും തമ്മിലുള്ള വ്യത്യാസമെന്താണ്? ‘വര്‍ണാവൃണോതേ’ എന്ന സംസ്‌കൃതധാതുവില്‍ നിന്നാണ് ഈ വര്‍ണം എന്ന ശബ്ദം. അതായത് വരിക്കുന്നതാണ് വര്‍ണം. ഗുരുകുലത്തില്‍ നാലു പേര്‍ പഠിക്കാന്‍ പോകുന്നു. ധര്‍മപ്രചരണകാര്യങ്ങളിലും മറ്റ് വിദ്യകളിലും എല്ലാം നിഷ്ണാദനായ ഒരാള്‍, രാഷ്ട്രകാര്യങ്ങളില്‍ മറ്റൊരാളും, കൃഷി, വ്യവസായം എന്നീ കാര്യങ്ങളില്‍ മൂന്നാമനും നിഷ്ണാതനാണ്. ഇങ്ങനെ വരുമ്പോള്‍ ഇവരെയെല്ലാം നാലു കാര്യങ്ങളിലും നിഷ്ണാതരാക്കുകയോ അല്ലെങ്കില്‍ ഒന്നിലും നിഷ്ണാതനല്ലാതാകുന്ന വിദ്യാര്‍ത്ഥി ഉണ്ടാകും. ഇങ്ങനെയുള്ള നാല് വിദ്യാര്‍ത്ഥികള്‍ ഏത് ഗുരുവിന്റെ കീഴിലും ഉണ്ടാകും.
സമാജപ്രവര്‍ത്തനത്തില്‍ സമാജത്തിന് വിദ്യ കൊടുക്കാന്‍ തയ്യാറാകുന്നവന്‍ ബ്രാഹ്മണന്‍, സമാജത്തെ ക്ഷതത്തില്‍നിന്ന് രക്ഷിക്കുന്നവന്‍ ക്ഷത്രിയന്‍, കൃഷി കച്ചവടം തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവന്‍ വൈശ്യന്‍, ഈ മൂന്നുപേരെ വേണ്ട രീതിയില്‍ സഹായിക്കാന്‍ കഴിയുന്നവന്‍ ശൂദ്രനും. ഇതൊരു ജാതിസമ്പ്രദായമല്ല. ആദ്യകാലത്ത് ബ്രാഹ്മണന്റെ മകന്‍ ശൂദ്രനായിട്ടുണ്ട്. ശൂദ്രന്റെ മകന്‍ ബ്രാഹ്മണനുംആയിട്ടുണ്ട്. വസിഷ്ഠന്‍ ഗണികയുടെ മകനാണ്. ഗണിക എന്നു പറഞ്ഞാല്‍ വേശ്യയുടെ മകനായിട്ടാണ് കണക്കാക്കുന്നത്. വ്യാസന്‍ മുക്കുവകിടാത്തിയുടെ മകനാണ്. ശ്രദ്ധിക്കൂ പരാശരമുനിയുടെ മകനായ വ്യാസന്‍ മുക്കുവ സ്ത്രീയുടെ മകനാണ്. ഭാരതത്തില്‍ വര്‍ണ്ണം എന്നു പറയുന്നത് ഒരിക്കലും ജാതിയായിരുന്നില്ല. എപ്പോഴാണ് ജാതിയായത് എന്നു പഠിക്കണം. എപ്പോഴാണോ വേദപഠനത്തിന് സാമാന്യജനങ്ങള്‍ക്ക് അധികാരം നിഷേധിച്ചത് അപ്പോള്‍ മുതലാണ് വര്‍ണ്ണം ഇവിടെ ജാതീയതയായി അധഃപതിച്ചത്. ബ്രാഹ്മണന്റെ മകന്‍ ബ്രാഹ്മണനേ ആകൂ. ഡോക്ടറുടെ മകന്‍ ഡോക്ടറേ ആകൂ. എഞ്ചിനീയറുടെ മകന്‍ എഞ്ചിനീയറേ ആകൂ എന്നത് ഒരു ജാതിസമ്പ്രദായമാണ്.
ഗുരു എന്താണ് ജാതി എന്നു പറഞ്ഞത്. എങ്ങനെയാണ് ഒരു മൃഗം അതേ മൃഗത്തില്‍പ്പെട്ട മറ്റൊന്നിനെ പ്രസവിക്കുന്നത്. അപ്പോഴാണ് ജാതി ഉണ്ടാകുന്നത്. ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പ് യുക്തികൊണ്ട് ലോകത്തെ കീഴടക്കാമെന്നു പറഞ്ഞ ഒരു ഭാരതീയ ദാര്‍ശനികന്‍ ഉണ്ട്. ന്യായദര്‍ശനത്തിന്റെ കര്‍ത്താവായ ഗൗതമമുനി. അദ്ദേഹം പറഞ്ഞത് എന്താണെന്നുവെച്ചാല്‍ ‘സമാനപ്രസവാത്മികാ ജാതി’ ഇതൊരു സൂത്രമാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടാക്കിയതാണ്. ന്യായദര്‍ശനത്തിന് ഭാഷ്യമെഴുതിയത് വാത്സ്യായനനാണ്. അതില്‍ പറയുന്നത് സമാനമായി ഒരേ രീതിയില്‍ പ്രസവിച്ചുണ്ടാകുന്നതാണ് ജാതിയില്‍ പെട്ടത്. പശു പശുവിനെ പ്രസവിക്കുന്നു. പക്ഷേ വര്‍ണ്ണം അങ്ങനെയല്ല. മനുഷ്യന്‍ ഒന്നേയുള്ളൂ. ഒന്‍ട്രേ ജാതി. ഒരൊറ്റ ജാതിയേ ഈ ലോകത്തുള്ളൂ. മനുഷ്യജാതി. അത് ആണും പെണ്ണുമാണ്. ഒറ്റ ജാതി. ഇനി എന്താണ് മതം? മതം എന്നു പറഞ്ഞാല്‍ അഭിപ്രായം എന്നര്‍ഥം. മനുഷ്യര്‍ക്ക് ചില കാര്യങ്ങളില്‍ ഒരഭിപ്രായമായിരിക്കും. മറ്റു ചില കാര്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായമായിരിക്കും. പക്ഷേ, അഭിപ്രായവ്യത്യാസമില്ല. വ്യത്യസ്ത അഭിപ്രായം മതമാണ്. എന്നാല്‍ ധര്‍മമങ്ങനെയല്ല. എന്താണ് ധര്‍മം? ശ്രീനാരായണധര്‍മപരിപാലന സംഘം എന്നു പറയാന്‍ കാരണം? ധര്‍മം എന്താണ്? ധൃതി ക്ഷമ അസ്‌തേയം ശൗചം ഇന്ദ്രിയം നിഗ്രഹം….. ധര്‍മത്തിന് 10 ലക്ഷണങ്ങളാണ്. ധൃതി, ക്ഷമ. ഇതാണ് ശ്രീനാരായണഗുരുവിനുണ്ടായിട്ടുള്ള പ്രധാനപ്പെട്ട രണ്ടു കാര്യങ്ങള്‍. നല്ല ധൃതി, തിരക്കിട്ടു പോകുന്നതല്ല. ധൃ= ബുദ്ധികൊണ്ട് ചിന്തിക്കുക. ഏറ്റവും പ്രധാനം ബുദ്ധികൊണ്ട് ചിന്തിക്കലാണ്. അത് കലഹം കൂടലല്ല. അദ്ദേഹം വിവാദത്തിനുണ്ടായിരുന്നില്ല. തര്‍ക്കിക്കാന്‍ നിന്നില്ല. അദ്ദേഹം വളരെ സുന്ദരമായി മാറി നിന്നു. തര്‍ക്കിക്കാന്‍ വരുന്നവരോട് ചെറിയവാക്കുകള്‍കൊണ്ട് രസകരമായി അദ്ദേഹം അവരെ കൈകാര്യം ചെയ്തുവിട്ടു. എന്നിട്ടദ്ദേഹം എന്തു ചെയ്തു? കാരണം അദ്ദേഹത്തിനറിയാം തര്‍ക്കിക്കാന്‍ പോയാല്‍ അതിന്റെ മുകളില്‍ ആവശ്യമില്ലാത്ത പണിയെടുത്ത് പ്രയാസങ്ങളുണ്ടാകും. അപ്പോള്‍ അതിന് മറുപടി പറഞ്ഞ് പ്രശ്‌നങ്ങളുണ്ടാകും. അതിനു പകരം അദ്ദേഹം എന്തു ചെയ്തു? ആ സമയം കൊണ്ട് ഓരോരോ വീടുകളില്‍ പോയി വീടുവീടാന്തരം അദ്ദേഹം കയറിയിറങ്ങി സമാജപ്രവര്‍ത്തനം ചെയ്തു. വീടുകളില്‍ പോയി അവര്‍ക്ക് വേണ്ടതെന്താണെന്നു പഠിച്ചു. ധൃതി, ക്ഷമ, ദമം. നല്ല നിയന്ത്രണം അദ്ദേഹത്തിനുണ്ടായിരുന്നു. ആരും ക്ഷോഭിച്ചു പറഞ്ഞാല്‍ അദ്ദേഹം ഒന്നും പറയില്ല. കുമാരനാശാനെ അടുത്ത സന്യാസിയാക്കാനാണ് അദ്ദേഹം വളര്‍ത്തിയത്. പക്ഷേ അദ്ദേഹം വിവാഹം കഴിക്കുന്നു എന്നു പറഞ്ഞ് ഒരു കത്താണ് ഗുരുവിനയച്ചത്. കഴിക്കട്ടെ എന്നുപോലും ചോദിച്ചില്ല. മറുപടിക്കത്തയക്കണ്ടേ എന്ന് ഒരു ശിഷ്യന്‍ ചോദിച്ചപ്പോള്‍ ‘അദ്ദേഹം തീരുമാനിച്ച കാര്യമല്ലേ ഞാനിനി എന്തു പറയണം?’ എന്നാണ് ചോദിച്ചത്.
‘അപ്പോള്‍ അനുഗ്രഹിക്കണ്ടേ?’  എന്നു ചോദിച്ചു.
‘അനുഗ്രഹം എപ്പോഴുമുണ്ടല്ലോ.’ ഗുരു പറഞ്ഞു.
കുമാരനാശാന്റെ അഭിപ്രായത്തെ എതിര്‍ക്കാനോ വിവാദമുണ്ടാക്കാനോ ഗുരു നിന്നില്ല. ഗുരുവിനും ശിഷ്യന്മാര്‍ക്കും ഒരുപോലെ പേരുദോഷം ഉണ്ടാക്കുന്ന ഒരു വേണ്ടായ്മക്കുമദ്ദേഹം നിന്നില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. ഏതൊരു സാമൂഹ്യപ്രവര്‍ത്തകനും ഉള്‍ക്കൊള്ളേണ്ട ദര്‍ശനമാണിത്. ഉള്‍ക്കാഴ്ചയുള്ള ഹിന്ദുധര്‍മാചാര്യന്മാര്‍ പഠിക്കേണ്ടതും ഇതാണ്. അപ്പോള്‍ ധൃതി, ക്ഷമ, അസ്‌തേയം  കളവു ചെയ്യരുതെന്ന് അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 1908ല്‍ പറവൂരില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത് സദാചാരത്തെപ്പറ്റിയാണ്. ‘വേദം സ്മൃതി സദാചര’ വേദം, സ്മൃതി സദാചാരം എന്നിവ ധര്‍മലക്ഷണമാണെന്ന് പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ഈ പറയുന്ന ധൃതി, ക്ഷമ, ദമോ, അസ്‌തേയ, ശൗചം, ഇന്ദ്രിയനിഗ്രഹം…. ശുചിത്വത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുക. ശ്രീനാരായണഗുരു പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട പോയിന്റ് ശുചിത്വത്തെക്കുറിച്ചാണ്. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഒരു ലേഖനം തന്നെ എഴുതിയിട്ടുണ്ട്. ഇന്ദ്രിയനിഗ്രഹവും വേണം. നൈഷ്ഠികബ്രഹ്മചാരിയായിരുന്നു ഗുരു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. ശക്തമായ ഓജസ്സ്, തേജസ്സ് എന്നിവ സൂക്ഷിച്ചു. ഇന്ന് ആളുകള്‍ക്ക് അതുണ്ടോ?  ബ്രഹ്മചര്യത്തെക്കുറിച്ചു പറയുമ്പോള്‍ അന്ധവിശ്വാസമാണെന്നു പറയുന്നു. ഒരു സ്വാമി കഴിഞ്ഞ ദിവസം ഒരു ടി.വി ചാനലില്‍ പറയുന്നതുകേട്ടു: ആനുകാലികമായി ബ്രഹ്മചര്യാശ്രമത്തിന് മാറ്റം വരുത്തുന്നതില്‍ കുഴപ്പമൊന്നുമില്ല. സ്വാമിജിക്ക് വേണമെങ്കില്‍ കല്യാണം കഴിച്ചാല്‍ പോരേ? എന്തിന് ബ്രഹ്മചര്യത്തിന് മാറ്റം വരുത്തുന്നു? ഇത്തരം സ്വാമിമാരാണ് ഈ നാട്ടിന് ശാപം. ഒന്നും പഠിക്കില്ല. എപ്പോഴെങ്കിലും ഒരു ഗുരുനാഥന്റെ കാല്‍ക്കീഴില്‍ ഇരുന്ന് വിദ്യയുണ്ടാക്കണം. വിദ്യാ വിനയ സമ്പന്ന വിദ്യയുണ്ടാകുമ്പോള്‍ വിനയമാണ് വരിക. നാട്ടുകാരെമുഴുവന്‍ ആശയക്കുഴപ്പത്തിലാക്കുന്ന സന്ദേശങ്ങള്‍ പറഞ്ഞ് അവരെ മുഴുവന്‍ വിഷമത്തിലേക്ക് കൊണ്ടുപോകുന്നവരായിരിക്കില്ല ആചാര്യന്മാര്‍. അവര്‍ നേര്‍വഴി മാത്രമേ കാണിക്കൂ. അശുഭവാക്കുകള്‍ പറയില്ല. ആസുരിക വാക്കുകള്‍ പറയില്ല.
ഭദ്രം കര്‍ണേഭി ശൃണുയാമദേവാ…. എന്ന കാഴ്ചപ്പാട് അവരില്‍ എപ്പോഴും ഉണ്ടായിരിക്കണം. തെറ്റു പറയില്ല. എപ്പോഴും അവര്‍ ശ്രദ്ധിച്ചു പ്രവര്‍ത്തിക്കും. കാരണം, ആന്തരികമായുണ്ടാകുന്ന ഏതു ദോഷവും വരാനിരിക്കുന്നത് ധര്‍മമെന്നു പറയുന്ന മൃച്ഛസ്ഫടികമാകുന്ന ആ വലിയ സൗധത്തിന്‍മേല്‍ വന്നുപതിക്കുന്ന ആഘാതമായിരിക്കും എന്ന് അവര്‍ക്ക് അറിയാം. മൃച്ഛസന്നിഭമാണത്, ധര്‍മം. ഞാനൊരു ധര്‍മാചാര്യനാണെണ്ടങ്കില്‍ ഞാനാണ് എന്റെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കി നിയന്ത്രിക്കേണ്ടത്. നൈഷ്ഠികബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ചരകന്‍ പറഞ്ഞിട്ടുണ്ട്. സ്വാമിജി സദാചാരത്തെക്കുറിച്ച് പറഞ്ഞിട്ടുള്ള ഒരു വലിയ ഭാഗമുണ്ട്. 1909ല്‍ വര്‍ക്കലയില്‍ നടന്ന എസ്.എന്‍.ഡി.പിയുടെ സമ്മേളനത്തില്‍ അവിടെ പാറയില്‍ ചന്ദ്രന്‍ വൈദ്യര്‍ എന്നാണെന്റെ ഓര്‍മ, എന്നു പറയുന്ന ആള്‍ക്ക് അദ്ദേഹം ഇതിന്റെ പൂര്‍ണരൂപം അയച്ചുകൊടുത്തതാണ്. സദാചാരത്തിന്റെ പ്രാധാന്യം, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം, മതബോധത്തിന്റെ പ്രാധാന്യം, ആചാരങ്ങളുടെ പ്രാധാന്യം ഇതൊക്കെ കൃത്യമായി അയച്ചുകൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ആചാരങ്ങള്‍ പഠിക്കുമ്പോള്‍ ധൃതി, ക്ഷമ, അസ്‌തേയം, ശൗചം, ഇന്ദ്രിയനിഗ്രഹം…. ഇന്ദ്രിയനിഗ്രഹം എന്നു പറയുന്നത്, ചരകന്‍ പറയുന്നത് എന്താണെന്നറിയാമോ? ചരകന്‍ പറഞ്ഞിട്ടുള്ളത് ഓജസ്സും തേജസ്സും വാഗ്മിതയും സ്മൃതിയും ഉണ്ടാകണമെങ്കില്‍ ബ്രഹ്മചര്യം പാലിക്കണം. ഏകപത്‌നീപതീവ്രതക്കാരായിരിക്കണം. ഗൃഹസ്ഥനാണെങ്കില്‍ അന്യസ്ത്രീകളെക്കുറിച്ച് മോശമായി ചിന്തിക്കുക പോലും അരുത്. അത്തരത്തില്‍ എല്ലാം ശുദ്ധമാകാന്‍ വേണ്ടിയാണ് സ്വാമിജി ഈ പണിയെല്ലാം ആന്തരികമായി നടത്തിയത്. വലിയ വിപ്ലവമാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന്റെ പിന്നീടുവന്ന ശിഷ്യപരമ്പരകള്‍, സന്യാസിശിഷ്യപരമ്പരകള്‍ അത് ശക്തമായി നിരീക്ഷിച്ചിട്ടുണ്ട്.
വിദ്യകൊണ്ട് പ്രബുദ്ധരാകൂ. സത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കൂ. ക്രോധിക്കരുത്. ക്രോധം കൊണ്ട് നിങ്ങള്‍ നിങ്ങളെയാണ് നശിപ്പിക്കുന്നത്. നിങ്ങള്‍ പ്രകോപിപ്പിക്കപ്പെടുമ്പോള്‍ നിങ്ങളോട് എനിക്കു പറയാനുള്ളത് ക്ഷമയോടെ കാത്തിരിക്കുക. ബുദ്ധിയോടെ കാത്തിരിക്കുക. ബുദ്ധിയും ക്ഷമയുമുണ്ടെങ്കില്‍ വിജയിച്ചെടുക്കാം. അതിനു യാതൊരു പ്രയാസവുമില്ല. അതിനുവേണ്ടി പരിശ്രമിക്കണം. അപ്പോള്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യനായ കുമാരനാശാന്‍ എഴുതിയ ‘മതപരിവര്‍ത്തന രസവാദ’ത്തില്‍ ഒരു കാര്യം അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് നിങ്ങള്‍ ജാതിയില്‍ താഴെയാണെങ്കില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ പദ്ധതിയായ അഗ്‌നിഹോത്രവും സന്ധ്യാവന്ദനവും പൂണൂലും എടുത്തണിയുന്നില്ല! എന്നിട്ട് അവരെപ്പോലെ ചിട്ടയായി പ്രവര്‍ത്തിക്കൂ. ഇത് ഞാന്‍ പറഞ്ഞ വാക്കല്ല. സാക്ഷാല്‍ ശ്രീനാരായണഗുരുവിന്റെ ശിഷ്യന്‍ ശ്രീ കുമാരനാശാന്‍ ‘മതപരിവര്‍ത്തന രസവാദം’ എന്ന് ആറു പേജുള്ള ചെറുലേഖനത്തില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. കാരണം മഹര്‍ഷി ദയാനന്ദ സരസ്വതി പറഞ്ഞു. ജാതീയത ഇല്ലാതാക്കാന്‍ ഒറ്റ മാര്‍ഗ്ഗമേയുള്ളൂ.  ഒരേയൊരു മാര്‍ഗം. അത് എല്ലാവരുടേയും ആചാരം ഒന്നാകുക എന്നുള്ളതാണ്. ആചാര പരമോ ധര്‍മ. നായര്‍ക്ക് ഒരു കല്യാണം. ഈഴവര്‍ക്ക് വേറൊരു കല്യാണം. നമ്പൂതിരിമാര്‍ക്ക് ഇതൊന്നുമല്ലാതെ മറ്റൊരു കല്യാണം. ഇനിയിപ്പോള്‍ മരണാടിയന്തിരമാണെങ്കില്‍ നായര്‍ക്കൊന്ന് ഈഴവര്‍ക്കൊന്ന് നമ്പൂതിരിക്കൊന്ന്. ഇപ്പോഴെല്ലാറ്റിനും പ്രധാനമായി വേണ്ടത് കുപ്പിയാണ്. ഒരാള്‍ വീട്ടില്‍ക്കൂടലിന് ഒരു കത്തെഴുതിക്കൊണ്ടുവന്നു. കുടിയിരിപ്പ് എന്നാണ് വെച്ചിട്ടുള്ളത്. നല്ല പേരാണ്. കാര്യം എല്ലാവരും ‘കുടി’യിരിപ്പാണ്. വീടുകളില്‍ മുഴുവന്‍ കല്യാണത്തിന് കുപ്പി പൊട്ടിക്കണം. ഒരു കുപ്പിയും പൊട്ടിക്കാതെ കല്യാണം നടത്താനുള്ള താല്പര്യം നിങ്ങള്‍ക്കുണ്ടാകണം.
ഇനി അഹിംസയെക്കുറിച്ച് നാരായണഗുരു പറഞ്ഞതെന്തെന്നാലോചിക്കാം. നാരായണ ഗുരു ബുദ്ധമതക്കാരനാണ് എന്നൊക്കെയുള്ള ചോദ്യത്തിന് ഞാനുത്തരം പറയുന്നില്ല. കാരണം ഇത്രയും നേരം പറഞ്ഞതില്‍നിന്നെല്ലാം നിങ്ങള്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ മനസ്സിലാക്കാം. ബുദ്ധിയുള്ളവരോട് അധികം പറയേണ്ടതില്ല. ബുദ്ധിയില്ലാത്തവനോടും അധികം പറയേണ്ടതില്ല. ഇത്രയും മനസ്സിലാക്കി കാര്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ശ്രീനാരായണഗുരു സ്വാമികള്‍ പറയുന്ന ആചാരവിചാരങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി മുന്നോട്ടു പോകുമ്പോള്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ ആത്മദൃഷ്ടി തെളിയും. അദ്ദേഹത്തിനോടൊരിക്കല്‍ ഒരാള്‍ ചോദിച്ച ചോദ്യം ഇന്ന് പ്രസക്തമാണ്. കഴിഞ്ഞ നാളുകളില്‍ ഇവിടെയുണ്ടായിരുന്ന ഏറ്റവും വലിയ സംഭവങ്ങളുടെ അടിസ്ഥാനത്തിലുള്ള ചോദ്യമാണ്. ആ ചോദ്യം ഇങ്ങനെയാണ്:
”പശുവിന്‍പാല്‍ കുടിക്കാമോ?”
”കുടിക്കാം.”
”അപ്പോള്‍ പശുവിനെ തിന്നുന്നതിന്….?”
”അമ്മ വീട്ടിലുണ്ടോ?”
”ഇല്ല സ്വാമി, മരിച്ചു.”
”തിന്നോ അതോ കുഴിച്ചിട്ടോ….?”
മറുപടി ശ്രദ്ധിക്കൂ… എത്ര മനോഹരമായിട്ടാണ് സ്വാമിജി സംസാരിച്ചത്? എല്ലാ പുസ്തകങ്ങളിലും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നോട് പലരും ചോദിച്ചു. ഞാനൊരു പണി ചെയ്തു. ഒരു പുസ്തകമെഴുതി. ആ പുസ്തകത്തില്‍ ഇന്ദ്രന്‍ മാംസം തിന്നോ, രാമായണത്തില്‍ രാമന്‍ മാംസം കഴിച്ചോ, എന്നു തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും ഉള്ള മറുപടിയാണ് ‘ആര്‍ഷഭാരതത്തിലെ ഗോമാംസ ഭക്ഷണം’ എന്ന പുസ്തകം.
ഭാരതത്തില്‍ ഒരു വാക്കുണ്ട്. ഗവേഷണം. പശുവിന്റെ പര്യായമാണ് ഗൗ. ഇത് ഭൂമിയുടെ പര്യായവുമാണ്. ഗോവിന്റെ കാലില്‍ നോക്കി അതിനെ ശുശ്രൂഷിച്ച് നടന്ന് കാര്യങ്ങള്‍ കണ്ടെത്തുന്നു എന്ന അര്‍ത്ഥമാണ് ഗവേഷണം എന്ന സംസ്‌കൃത പദത്തിന്. കൂടുതല്‍ പറയണോ?
ഇനിയും മനസ്സിലാകുന്നില്ലെങ്കില്‍ രണ്ടു പുസ്തകം സ്വാമിജിയുടേതായിട്ടുണ്ട്. ഒന്ന് ജീവകാരുണ്യ പഞ്ചകം. അതായത് പശു ഒരു പാവമാണ്. അതിനെയൊന്നും തിന്നരുത്. അവയൊക്കെ ജീവിച്ചു പോയ്‌ക്കോട്ടെ…. എന്നാണതിന്റെ മലയാളം. പഞ്ചകം എന്നാല്‍ അഞ്ചു ശ്ലോകങ്ങളാണ്. പിന്നെയോ, അനുകമ്പാ ദശകം. അടുത്ത പുസ്തകത്തിന്റെ പേരാണ്. ഇതുപോലൊരു പുസ്തകം ചട്ടമ്പിസ്വാമികളും എഴുതിയിട്ടുണ്ട്. മറ്റൊരു പുസ്തകവും ചട്ടമ്പി സ്വാമികള്‍ എഴുതിയത് ക്രിസ്തുമതഛേദനം. ഈ ചട്ടമ്പികളും ശ്രീനാരായണഗുരുവും കൂടി റവറന്റ് ഫാദര്‍ കാല്‍ഡ്വലിന്റെയും ജി.യു. പോപ്പിന്റേയും കാഴ്ചപ്പാടുകളെ അടിച്ചു തകര്‍ത്തുകളഞ്ഞതുകൊണ്ട് ഇന്ന് നിങ്ങളെല്ലാം ഹിന്ദുക്കളായി നടക്കുന്നത്. അല്ലെങ്കില്‍ നിങ്ങളിന്ന് ഡൊമിനിക്കും ജോസഫുമായേനെ. ഇത് ഞാന്‍ പറഞ്ഞതായിട്ട് കണക്കാക്കണ്ട. ഗോ ആന്റ് സ്റ്റഡി. പഠിക്കുമ്പോള്‍ മനസ്സിലാകും ഞാന്‍ പറഞ്ഞത് ശരിയോ തെറ്റോ എന്ന്. എനിക്ക് എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സനാതനധര്‍മത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന എളിയ പ്രവര്‍ത്തകനാണ്. എന്റെ കാഴ്ചപ്പാടുകള്‍ സ്ഫടികസദൃശമായി അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്.
2002ല്‍ ഇന്ത്യയിലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ മൃഗസംരക്ഷണ വകുപ്പ് പശുക്കളെ കുറിച്ച് ഒരു ഗവേഷണ പ്രബന്ധം തയ്യാറാക്കി അവതരിപ്പിച്ചു. അതൊരു കമ്മീഷണ്‍ റിപ്പോര്‍ട്ടായിരുന്നു. ഒന്നു വായിച്ചുനോക്കണം.
എന്റെ മുത്തശ്ശി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും ഭാഗമല്ല. ഒരു രാഷ്ട്രീയത്തെക്കുറിച്ചും എന്റെ മുത്തശ്ശിക്കറിയില്ല. പക്ഷേ ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴണോ തൊഴണ്ടയോ എന്നത് ഓരോരുത്തരുടെയും വിശ്വാസമാണ്. അമ്പലത്തില്‍ പോകുമ്പോള്‍ മുത്തശ്ശി പറയാറുണ്ട്… ഞാന്‍ ഗോപാലകൃഷ്ണനെ കാണാനാണ് പോകുന്നത്. മോനേ, മോനറിയുമോ ഗോപാലകൃഷ്ണന്‍ പശുക്കളെ പോറ്റിയവനാണ്. നിനക്കറിയാമോ കണ്ണന്‍ പശുവിനെ പോറ്റിയവനാണ്. ആ മുത്തശ്ശിയുടെ വാക്കുകളില്‍നിന്നാണ് സനാതനധര്‍മത്തിന്റെ മാധുര്യം ഞങ്ങള്‍ പഠിച്ചത്. ആ മുത്തശ്ശിയാണ് ഭാരതസംസ്‌കാരത്തിന്റെ അടിത്തട്ടിലിരിക്കുന്ന സംസ്‌കാരത്തിന്റെ യഥാതഥമായ ഉറവിടങ്ങള്‍ എന്താണെന്ന് ഹൃദയത്തിലേക്ക് ഒരു ചിറ വെട്ടി തോടു വെട്ടി ഗംഗാപ്രവാഹമാക്കി ഞങ്ങളിലേക്ക് ഉയര്‍ത്തിത്തന്നത്. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് മാതൃദേവോ ഭവ, പിതൃദേവോ ഭവ, ആചാര്യദേവോ ഭവ…  സാര്‍ഥകമാണ് ആ വാക്ക്. അമ്മയാണ് പറഞ്ഞുതന്നത്. മുത്തശ്ശിയാണ് പറഞ്ഞു തന്നത്.
അറിയാമോ ഇന്ത്യയില്‍ പശുക്കള്‍ക്ക് പറയുന്ന പേര് സീബൂ ഇന്ദിക്കസ് എന്നാണ്. ആ പശുവിന്‍ പാല്‍ കഴിച്ചാല്‍ ഡയബറ്റിക്‌സിനെ തോല്‍പ്പിക്കാമെന്ന് പഠിച്ചത് ഡോ. മുഹമ്മദ് എന്നൊരു മുസ്ലീമാണ്. എന്നാല്‍ ഇന്ത്യയിലുള്ള ദേശീയപ്പശുക്കളെ ഇല്ലാതാക്കിയിട്ട് സിബു ടോറസ് എന്ന പശുവിനെപ്പോലൊരു ജീവിയെ ഇവിടെ ഉണ്ടാക്കുകയും അതിന്റെ പാല്‍ കഴിച്ചാല്‍ ഏതൊരാള്‍ക്കും അലര്‍ജി, ആസ്തമ എന്നീ രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഇന്ത്യയില്‍ നിന്ന് സീബു ഇന്ദിക്കസ് എന്ന വര്‍ഗത്തെ തുടച്ചുനീക്കുന്നതിനുവേണ്ടി സമര്‍ഥമായ പ്രവര്‍ത്തനം നടത്തുകയും സ്വിറ്റ്‌സര്‍ലാന്റില്‍നിന്നും ഓസ്ട്രിയയില്‍നിന്നും അവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വേസ്റ്റ് ഒരു ജീവിയും തിന്നാത്തതുകൊണ്ട് അവയെ തീറ്റാന്‍ വേണ്ടിയുള്ള കാലിത്തീറ്റ വില്‍പ്പനച്ചരക്കാക്കുവാന്‍ വേണ്ടി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത പശുക്കളാണ് ഓരോ വീട്ടിലും മുപ്പത് നാല്പത് ലിറ്റര്‍ പാല്‍ തന്ന് അങ്ങ് അലങ്കാരമായി കാമധേനുവായി പ്രസവിച്ചു നില്‍ക്കുന്നത്. അത് നിങ്ങള്‍ക്ക് രോഗത്തെ തരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഇതിന്റെ ചരിത്രഗതിയില്‍ മാറ്റം വരുന്നു. ഓരോ വീടുകളിലേക്കും ദേശീയപശുക്കള്‍ വന്നു തുടങ്ങി. നിങ്ങളുടെ വീട്ടിലേക്ക് പശു വന്നോ പലരും അഹങ്കാരത്തോടെയും അലങ്കാരത്തോടെയും പറയുകയാണ് എന്റെ വീട്ടില്‍ വെച്ചൂര്‍ പശുവുണ്ട്, കാസര്‍കോടന്‍ കുള്ളനുണ്ട്. സീബു ഇന്ദിക്കസിനെ തിരിച്ചുപിടിക്കുന്നു. ശരിയാണ്, എങ്ങനെ ഈ പശുപ്രശ്‌നം വരുന്നു. Whether it is conspiracy of multi national corporates. ചിന്തിക്കൂ. ബുദ്ധികൊണ്ട് ആലോചിക്കൂ. ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല. ആരോഗ്യത്തിന്റെ പ്രശ്‌നമാണ്. ബുദ്ധികൊണ്ട് ചിന്തിക്കൂ. വിവാദത്തിന് ഞാനില്ല. സമയമില്ല. രണ്ടുവട്ടം ചിന്തിക്കൂ. ഈ പശുക്കള്‍ നശിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തിന് എന്തു സംഭവിക്കും. തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. കാറ്റുള്ള മലയിലെ ബഷീര്‍. അദ്ദേഹത്തിന്റെ കയ്യില്‍ 6070 പശുക്കളുണ്ട്. പശു വിവാദമാകുകയാണല്ലോ. പ്രകൃതികര്‍ഷകന്‍ ഹിലാല്‍ എന്റെ സുഹൃത്താണ്. അദ്ദേഹം പശുവിന്റെ പ്രാധാന്യത്തെക്കുറിച്ച് വലിയ പ്രഭാഷണം നടത്തുന്ന ആളാണ്. ഇരുനൂറ്റിയമ്പത് ഏക്കറില്‍ കൃഷി നടത്തുണ്ട്. ഇദ്ദേഹം മുസ്ലിമാണ്. അപ്പോള്‍ കൃഷിക്ക് മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമില്ല. ആരോഗ്യത്തിന് ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുമില്ല. ഡയബറ്റിക് വന്നാല്‍ അതെല്ലാവര്‍ക്കും വരും. ദേശീയ പശുക്കള്‍ തിരിച്ചുവരുന്നു. പശു ഒരു വിവാദവിഷയമാകുന്നു. പശു വളര്‍ത്തണമന്ന് ഞങ്ങളെപ്പോലുള്ള ആളുകള്‍ നിരന്തരം പ്രസംഗിക്കുന്നു.
എന്നാല്‍ എന്തു സംഭവിക്കുന്നു? ആരോഗ്യവും ശുചിത്വവും സനാതനധര്‍മത്തിന്റെ ഭാഗമാണ്. അപ്പോള്‍ ഒന്റേ ജാതി… ഒരു ജാതി ഒരു മതം… പല അഭിപ്രായങ്ങള്‍മാറണം. നമ്മുടെ അഭിപ്രായം ഒന്നാകട്ടെ. സമാനോ മന്ത്ര സമിതി സമാനി……. നമ്മളുടെ മന്ത്രങ്ങള്‍ ഒന്നായിത്തീരട്ടെ. നമ്മുടെ മനസ്സ്, ബുദ്ധി നമ്മളൊന്നായിത്തീരട്ടെ.
സംഗച്ഛദ്ധ്വം, സംവദദ്ധ്വം, സംവോമനാംസി ജാനതാം… ഋഗ്വേദത്തിന്റെ അവസാനമണ്ഡലത്തിലെ ഗംഭീരമായ സോഷ്യലിസം. നമ്മള്‍ ഒറ്റക്കെട്ടാണ്. ജാതി വേണ്ട. നമുക്കൊരു ജാതി മതി. പറഞ്ഞാല്‍ പോരാ. പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. ഒരേ ആചാരങ്ങള്‍ കൊണ്ടുവരിക. ഒരേ ആചാരം… അതിനാണ് ജനിക്കുന്നതു മുതല്‍ മരിക്കുന്നതുവരെയുള്ള ഹിന്ദുക്കളുടെ സംസ്‌കാരമാണ് ഷോഡശക്രിയ. പഠിക്കണം.  പഠിക്കാന്‍ തയ്യാറാവുക. സനാതനധര്‍മപാഠാവലി എന്നു പറഞ്ഞ അഞ്ചെണ്ണം ഞങ്ങള്‍ സൗജന്യമായി അടിച്ചു വിതരണം ചെയ്തിട്ടുണ്ട്. സൗജന്യമായി ക്ലാസ് നടത്തുന്നു. മനസ്സുണ്ടാകണം. ആദ്യം വേണ്ടത് സ്വത്വബോധമാണ്. ഒരു കുട്ടിയെ പഠിപ്പിക്കുമ്പോള്‍ ജോലി കിട്ടണം. ജോലി കിട്ടിയാല്‍ ശമ്പളം കിട്ടും. ശമ്പളം കിട്ടിയാല്‍ വീടു വെക്കാം. വീട് വെച്ച് കല്യാണം കഴിക്കുക. അവര്‍ക്ക് കുട്ടികളുണ്ടാവുക. അവരെ പഠിപ്പിക്കുക… അവര്‍ക്ക് ശമ്പളം കിട്ടുക. സന്തോഷമായി ജീവിക്കാം. ഇതിലെവിടെയാണ് സമൂഹം… സമൂഹം വേണ്ടേ….? സമൂഹത്തിനൊന്നും വേണ്ടേ…. ഈ സമൂഹമാണ് നിങ്ങളെ നിര്‍മിക്കുന്നത്. സമൂഹത്തിന് നിങ്ങള്‍ കൊടുക്കുക. സമാജപ്രവര്‍ത്തനത്തിന് ഒരു മണിക്കൂറെങ്കിലും മാറ്റിവെക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. അതിന് സാധിക്കുന്നില്ലെങ്കില്‍ വരുമാനത്തിന്റെ പത്തിലൊന്നെങ്കിലും ദാനം ചെയ്യണം സമാജപ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ഒരാള്‍ എന്നെ കാണാന്‍ വന്നു. ദുബായിയില്‍. അയാളുടെ കുട്ടി മതം മാറാന്‍ പോകുന്നു. ഉപദേശിക്കണമെന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു, എന്റെ ജോലി അതല്ല. കഴിഞ്ഞ കാലങ്ങളത്രയും നിങ്ങളാ കുട്ടിയെ ഈ സംസ്‌കാരത്തെക്കുറിച്ച് ഒന്നും പഠിപ്പിക്കാതെ സമാജപ്രവര്‍ത്തനത്തിനൊന്നും പോവേണ്ട പഠിപ്പാണ് പ്രധാനമെന്നും പറഞ്ഞ് അവനെ ഡോക്ടറാക്കി. ഇപ്പോള്‍ എം.ഡി ഡോക്ടറാണ്. നാളെ പോവുകയാണ്. അച്ഛന്‍ വേണ്ട, അമ്മ വേണ്ട, ഇതുവരെ വളര്‍ത്തിയ ആരും വേണ്ട. അവരൊക്കെ ശത്രുക്കളാണ്. ഞാന്‍ പറഞ്ഞു ഞാന്‍ ഉപദേശിക്കില്ല. നിങ്ങള്‍ സമാജപ്രവര്‍ത്തനം ആരംഭിക്കൂ. നിങ്ങള്‍ ഇതു പഠിക്കൂ. എന്നിട്ട് നിങ്ങള്‍ നിങ്ങളുടെ മകനെ പഠിപ്പിക്കൂ. അല്ലാതെ ഒരു പ്രയാസമുണ്ടാകുമ്പോള്‍ മാത്രം ആചാര്യന്മാര്‍ വേണം, സ്വാമിമാര്‍ വേണം. അല്ലെങ്കില്‍ ആചാര്യന്മാര്‍ വേണ്ട, സ്വാമിമാരും വേണ്ട. നാളെ വീടിന്റെ പടിയിലേക്ക് പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ചാടിവീണ് ഓടി സമാജത്തിന്റെ ആളുകളെ തേടിവരുമ്പോള്‍ ആലോചിക്കുക…. പോരാ സംഘടിച്ചു പഠിക്കൂ. സംഗച്ഛധ്വം, സംവദധ്വം…. വേദങ്ങളിലെ ധ്വനിയാണ്. ആ ധ്വനി ഉള്‍ക്കൊണ്ടു പഠിക്കൂ. പഠിക്കാന്‍ എല്ലാ സൗകര്യവും ഇവിടെയുണ്ട്. പഠിപ്പിക്കാന്‍ ആളുണ്ടായാല്‍ പോരാ. പഠിക്കാന്‍ ആളുവേണം. ഇതൊക്കെ ഉണ്ടായി. നിങ്ങള്‍ക്ക് വലിയ രീതിയിലുള്ള ഉയര്‍ച്ചയും സാമൂഹ്യബോധവും ഉണ്ടാവട്ടെ. ശ്രീനാരായണഗുരുവിനെ കുറിച്ചോര്‍ക്കുമ്പോള്‍ നമ്മള്‍ പരിചിന്തനം ചെയ്യേണ്ട കാര്യം ഇതൊക്കെയാണ്. ശ്രീനാരായണഗുരു എന്ന മഹത്തായ വ്യക്തിയുടെ വിഷയങ്ങളെക്കുറിച്ചോ, അദ്ദേഹത്തിന്റെ ആത്മോപദേശശതകത്തെക്കുറിച്ചോ ചിജ്ജഡചിന്തനത്തെക്കുറിച്ചോ അതിന്റെ സങ്കീര്‍ണപ്രതികരണങ്ങളെക്കുറിച്ചോ അല്ലെങ്കില്‍ ദൈവദശകത്തെക്കുറിച്ചോ ഒന്നും ഞാന്‍ സംസാരിച്ചിട്ടില്ല എന്നെനിക്കറിയാം. പക്ഷേ, അദ്ദേഹത്തിന്റെ ആന്തരിക ഹൃദയം എന്തായിരുന്നു എന്ന് ഈ സമൂഹത്തിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ നമുക്ക് അനുഭവവേദ്യമാകുന്ന ചില പാഠങ്ങളുണ്ട്. ആ പാഠങ്ങളില്‍ നിന്നുകൊണ്ട് ഞാന്‍ നിങ്ങളോട് പറയട്ടെ… ബുദ്ധിപൂര്‍വം ചിന്തിക്കുക. വേദങ്ങളിലെ പ്രാര്‍ത്ഥന ധീയോയോനഃ പ്രചോദയാത്. ബുദ്ധികൊണ്ട് നിങ്ങള്‍ പ്രചോദിതരാവുക. ബുദ്ധിയാണ് പ്രചോദനം. വന്ദേ മാതരം.
(കോഴിക്കോട് ജില്ലയിലെ നന്മണ്ടണ്ടയില്‍ ചെയ്ത പ്രഭാഷണം)