നിഗൂഢമാകുന്ന മന്ത്രം നഗ്നമായ പ്രതിഭ
മന്ത്രമെന്ന വാക്ക് ഇപ്പോഴും നമ്മില്‍ നിഗൂഢതയുടെ ഓളങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. കാരണം അനാദികാലമായി നാം കേട്ടുകൊണ്ടുപോരുന്ന വാക്ക്. അതില്‍ നിഗൂഢതയും രഹസ്യാതിരഹസ്യമായ രാസസംയുക്തവുമൊക്കെ അടങ്ങിയിരിക്കുന്നു. മന്ത്രം നിഗൂഢമാണ്. അതിനേക്കാള്‍ നിഗൂഢമായത് മന്ത്രസാധനയാണെന്നു വേദങ്ങളില്‍ കാണാം. ആ മന്ത്രസാധനയുടെ യഥാര്‍ത്ഥമായ ഉള്ളറകള്‍ എന്താണെന്നു നമുക്ക് പരിശോധിക്കേണ്ടിയിരിക്കുന്നു. ഭാരതത്തിലെ സര്‍വ...