Acharyasri Rajesh Blog

യഥാര്‍ഥ ഭഗവദ്ഗീത തിരിച്ചുവരുന്നു

എന്താണ് യഥാര്‍ഥ ഭഗവദ്ഗീത? ‘യഥാര്‍ഥ ഭഗവദ്ഗീതയോ? അതെന്താ അങ്ങനെ, അപ്പോള്‍ ഇതുവരെയുണ്ടായിരുന്ന ഭഗവദ്ഗീതയൊന്നും യഥാര്‍ഥമല്ല എന്നാണോ പറഞ്ഞുവരുന്നത്?’ ന്യായമായ സംശയംതന്നെ. കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ഭാഷകളിലായി ഒട്ടനവധി വ്യാഖ്യാനങ്ങളുണ്ടായ ഗ്രന്ഥമാണ് ഭഗവദ്ഗീത. ഇത്രത്തോളം വ്യാഖ്യാനങ്ങള്‍ ചമയ്ക്കപ്പെട്ട മറ്റൊരു ഗ്രന്ഥവും ഈ ഭാരതത്തിലില്ലതന്നെ. എന്നാല്‍ ഗീത രചിക്കപ്പെടുമ്പോള്‍,...

ആരാണ് പ്രജാപതി?

സമസ്ത ജീവരാശിയുടേയും ആധിദൈവികവും, ആധ്യാത്മികവും ആധിഭൌതികവുമായ അടിസ്ഥാനതത്ത്വങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യുന്നത് അപൌരുഷേയമായ വേദങ്ങളിലാണ്. ആ വേദങ്ങള്‍ തന്നെയാണ് ഇന്നു നാം കാണുന്ന നാനാവിധ മതങ്ങളുടെ പ്രത്യക്ഷവും, പരോക്ഷവുമായ പ്രഭവസ്ഥാനവും. സമസ്ത കലയുടേയും തത്ത്വശാസ്ത്രത്തിന്റേയും, വിഭിന്ന വൈജ്ഞാനിക ശാഖകളുടേയും മൂലസ്രോതസ്സും വേദം തന്നെ. ആപസ്തംബ സൂത്രത്തില്‍ വേദങ്ങളെക്കുറിച്ച്...

സംസ്‌കൃതത്തിനുവേണ്ടി ഒരു പോരാട്ടം

വെയില്‍സിലെ ഗണിത വിദ്വാനായിരുന്ന ജോണ്‍സിന്റെ മകന്‍ വില്യം ജോണ്‍സ് 1783 ല്‍ ആണ് കൊല്‍ക്കത്തയില്‍ എത്തുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ  കോടതിയിലെ  ന്യായാധിപനായിട്ടാണ് അദ്ദേഹം ഭാരതത്തില്‍ എത്തുന്നത് പ്രാദേശിക ഭാഷയായ വെല്‍ഷിനും ഇംഗ്ലീഷിനും പുറമേ ക്ലാസിക്കല്‍ ഭാഷകളായ ഗ്രീക്കും ലാറ്റിനും പഠിച്ചിട്ടുള്ള ജോണ്‍സ് കൃത്യമായ ചില പ്രത്യേക...

നാം പഠിക്കേണ്ട നാരായണഗുരു

ദര്‍ശനം എന്ന വാക്ക് വളരെ ആഴമുള്ളതാണ്. സംസ്‌കൃതത്തില്‍ ആ വാക്കിന് ദൃശ്യതേ അനേന ഇതി ദര്‍ശനം എന്നാണ് അര്‍ഥം. കാണുന്നതിനും അപ്പുറത്തുള്ളകാഴ്ചയാണ് ദര്‍ശനമെന്നു പറയുന്നത്.  അതായത്  നമ്മള്‍ നേരെനോക്കുമ്പോള്‍ കാണുന്നതല്ല, അതിനപ്പുറത്ത് ഒരു കാഴ്ചയുണ്ട്  ആ കാഴ്ച.  കുറച്ചുകൂടി സുന്ദരമായി പറഞ്ഞാല്‍ കണ്ണിനു കണ്ണ് മനമാകുന്ന കണ്ണതിന്നു...

നിങ്ങള്‍ക്കു ലഭിച്ചില്ലേ ? ജീവിത വിജയത്തിന്റെ ഈ താക്കോല്‍

ജീവിതവിജയത്തിനായി മന്ത്രരൂപത്തില്‍ ഈശ്വരന്‍ നല്കിയ സൂത്രവാക്യങ്ങള്‍ ആര്‍ഷരീതിയില്‍ സരളമായ ഭാഷയില്‍ ഇതാദ്യമായി നിങ്ങളുടെ കൈകളിലെത്തുന്നു. ആചാര്യശ്രീ രാജേഷിന്റെ ഏറ്റവും പുതിയ ഗ്രന്ഥം ‘ മന്ത്രാഃ’ എന്താണ് ഈ ഗ്രന്ഥത്തിലുള്ളത്? 1). നിങ്ങള്‍ക്കൊരു വീടുണ്ടോ? അച്ഛനും അമ്മയും ആദരിക്കപ്പെടുന്ന, മക്കളുടെയും മരുമക്കളുടെയും കളിയും ചിരിയും നിറം പകരുന്ന, എന്നും...

വേദം പകുത്തതു വേദവ്യാസനല്ല

ഭക്തപ്രിയയില്‍ ഞാനെഴുതിയ ലേഖനത്തില്‍ വ്യാസന്‍ വേദം പകുത്തില്ലെന്നതിനു ഹരിപ്രസാദ് വി.ടി. കടമ്പൂര് എഴുതിയ മറുപടി വായിച്ചു. എന്റെ പരാമര്‍ശം യുക്തിസഹമല്ലെന്നു കാട്ടിക്കൊണ്ട് അദ്ദേഹം ഉന്നയിച്ച വാദങ്ങള്‍ അതിവിശദമായിത്തന്നെ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്. ‘പൗരാണികകാലം മുതല്‍ക്കു വിശ്വസിച്ചുപോരുന്നതും പുരാണേതിഹാസങ്ങളില്‍ത്തന്നെ ധാരാളം തെളിവുകളുള്ളതുമായ പ്രശസ്തമായ വിശ്വാസത്തെയാണ്.” ഞാന്‍ ഒറ്റവാചകത്തില്‍ ഖണ്ഡിച്ചതെന്നു അദ്ദേഹത്തിനു...