Acharyasri Rajesh Blog

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം ഏഴ്‌

അയ്യപ്പനാകുന്നത് ഋഷിത്വത്തിലേക്കുള്ള വഴി വ്രതപാലകരായ അയ്യപ്പന്മാര്‍ പരസ്പരം സ്വാമി എന്നും മണികണ്ഠന്‍ മാളികപ്പുറമെന്നും വിശേഷിപ്പിക്കുമ്പോള്‍  സര്‍വ്വചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന സങ്കല്പവും വിശ്വാസവും ആചരണമായി കടന്നുവരികയാണ്. നമ്മുടെ ഉള്ളില്‍ നിര്‍ലീനമായിരിക്കുന്ന തത്ത്വം ഈശ്വരീയമാണ്. ഈ ഈശ്വരീയ തത്ത്വത്തെ തിരിച്ചറിയുക എന്നത് എല്ലാവരുടെയും കടമയാണ്. അതിനുവേണ്ടി എല്ലാവരും പരിശ്രമിക്കുകയും ചെയ്യണം....

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം ആറ്

ബ്രഹ്മചര്യ വ്രതം പാലിക്കേണ്ടത് എന്തുകൊണ്ട് ?  അയ്യപ്പന്‍മാര്‍ എന്തുകൊണ്ടാണ് ബ്രഹ്മചര്യവ്രതം പാലിക്കണം എന്ന് പറയുന്നത്? പലര്‍ക്കും സംശയം ഉള്ള ഒരു കാര്യമാണ് ഇത് പലപ്പോഴും അയ്യപ്പന്‍മാര്‍ 41 ദിവസത്തേക്ക് ഇത് പാലിക്കണം എന്ന് പറയുമ്പോള്‍ അത് മറികടക്കാന്‍ വേണ്ടി  നേരത്തെ തന്നെ മാലയിട്ട് പോവുക, പലതരത്തില്‍ തിരിച്ചുവരുക...

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം അഞ്ച്

ഗുരു എന്ത്, എന്തിന്, എങ്ങനെ? യഥാര്‍ത്ഥത്തില്‍ ഗുരു ആരാണ്? ഗുരു എന്നതില്‍ ‘ഗു’ ശബ്ദം അന്ധകാരത്തേയും ‘രു’ എന്ന് പറയുന്നത് അതിനെ നിരോധിക്കുന്നതുമാണ്.  അജ്ഞാനമാകുന്ന അന്ധകാരത്തെ ഇല്ലാതാക്കുന്നതെന്ന് സാമാന്യാര്‍ത്ഥം. നമ്മുടെ മുന്‍പിലുള്ള എല്ലാ അന്ധകാരത്തേയും നീക്കുന്നവനാണ് ഗുരുനാഥന്‍. ഇന്ന് ഒരു അയ്യപ്പന്‍ ഗുരുസ്വാമിയില്‍ നിന്ന് ദീക്ഷ വാങ്ങി...

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം നാല്

4. മണ്ഡലകാലത്തെ ഭക്ഷണരീതി  അയ്യപ്പന്‍മാര്‍ ശ്രദ്ധിക്കേണ്ട ആഹാരനീഹാര വിഹാരങ്ങളെക്കുറിച്ച് ഒന്ന് പരിചിന്തനം ചെയ്യാം. ആഹാരത്തില്‍ നാം എന്തിനാണ് ഇത്രയൊക്കെ കര്‍ക്കശത വച്ചുപുലര്‍ത്തുന്നത്.? ഇന്ന് നമുക്ക് ഇടയില്‍ അനേകം രോഗങ്ങള്‍ ഉണ്ട്. ഈ രോഗങ്ങള്‍ക്കെല്ലാം പ്രധാന കാരണം ആഹാരത്തില്‍ വരുന്ന വിഷാംശം ആണെന്ന് അഥര്‍വ്വവേദത്തില്‍ പറഞ്ഞിട്ടുണ്ട്. ആഹാരം എന്നു...

ശബരിമല യാത്രയുടെ അര്‍ത്ഥമെന്ത് ? – ഭാഗം മൂന്ന്‌

3. വ്രതപാലനത്തിന് 41 ദിനങ്ങള്‍ എന്തിന് ? മണ്ഡലകാലം 41 ദിവസമാണ്. എന്താണീ 41 ന്റെ പ്രത്യേകത? അതെന്തുകൊണ്ട് മണ്ഡലകാല വ്രതം 41 ദിവസമായി? വളരെ ഗൗരവത്തോടുകൂടി വേണം ഇത്തരം വിഷയങ്ങളെ സമീപിക്കാന്‍. ഭാരതത്തിലെ വ്രതങ്ങളിലും ഉത്സവങ്ങളിലും ആചാരങ്ങളിലും കൃത്യമായ ജ്യോതിശാസ്ത്രത്തിന്റെ പങ്കുണ്ട്. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടു കൊണ്ടാണ്...