Acharyasri Rajesh Blog

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം നാല്

അഗ്നിഹോത്രത്തിന്റെ ലക്ഷ്യം എന്താണ്? മൂന്നാമത്തെ യജ്ഞം അഗ്നിഹോത്രം അഥവാ ദേവയജ്ഞം ആണ്. ഇത് ദിവസവും രണ്ട് പ്രാവശ്യം നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. 15 മിനുട്ട് സമയമെ ആവശ്യമുള്ളൂ. എന്തിനാണ് നാം അഗ്നിഹോത്രം ചെയ്യുന്നത്. അഗ്നി ഏറ്റവും ശക്തിയുള്ളത് ആണ്. അഗ്നി അറിവാണ്, വേദമാണ്, ഈശ്വരനാണ്. ഒളിമ്പിക്‌സ് ആരംഭിക്കുന്നത് ദീപശിഖാ...

തപസ്സിന്റെ മധുരം – ഈശ്വരന്‍ നല്‍കിയ ഗുരുത്വം

ഈശ്വരന്‍ നല്‍കിയ ഗുരുത്വം ജിനിത്ത്. എം   മാരകമായ രോഗത്തിനടിമപ്പെട്ട് ജീവിതം ആ കറുത്ത അധ്യായത്തിലൂടെ കടന്നുപോകുമ്പോഴാണ് ഒരു ദിവസം മാതൃഭൂമിയില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ ഷോഡശക്രിയകളെ’ക്കുറിച്ചുള്ള ഒരു ക്ലാസ് ഗാന്ധിഗൃഹത്തില്‍ വെച്ച് നടക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. ഷോഡശക്രിയ എന്ന വാക്ക്...

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം മൂന്ന്‌

ശ്രാദ്ധം എന്താണ്? എന്തിനാണ്? രണ്ടാമത്തെ യജ്ഞം പിതൃയജ്ഞമാണ്. ഒരാളുടെ മാതാപിതാക്കളേയും ആചാര്യനേയും ശുശ്രൂഷിക്കുക എന്നതാണ് പിതൃയജ്ഞം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഞാന്‍ പല സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്ന മാതാപിതാക്കള്‍ അവരുടെ മക്കള്‍ തങ്ങളെ ശ്രദ്ധിക്കുന്നേയില്ല എന്ന് പറഞ്ഞ് കരയുകയാണ്. മാതാപിതാക്കള്‍ അവരുടെ സന്താനങ്ങളുടെ മതിയായ ശുശ്രൂഷയും ശ്രദ്ധയും...

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം – ഭാഗം രണ്ട്‌

ആത്മവിശ്വാസത്തിന്റെ രഹസ്യത്താക്കോല്‍ ഹൈന്ദവ നവോത്ഥാനത്തിന് വേദങ്ങളെ എങ്ങനെ ഉപയോഗിക്കാം. വേദം പറയുന്നത് ‘ആചാര ഹീനോ ന പുനന്തി വേദഃ” എന്നാണ്. വേദം പഠിച്ചവന്‍ ആചരണം ചെയ്യുന്നില്ലെങ്കില്‍ അവന്‍ ഒന്നിനും കൊള്ളില്ല. ആചരണങ്ങള്‍ നിര്‍ബന്ധമായും ചെയ്യണം. എന്ത് ആചരണങ്ങള്‍ ആണ് നാം ചെയ്യേണ്ടത്? എവിടെ തുടങ്ങണം? പഞ്ച മഹായജ്ഞങ്ങള്‍...

സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം

“നല്ല ഭക്ഷണം കഴിക്കണം. ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും വേണം എന്ന് വേദങ്ങള്‍ പറയുന്നു. ‘സ്ത്രീയും സ്വര്‍ണ്ണവും നരകത്തിന്റെ വാതായനങ്ങള്‍ ആണെന്ന്” ഒരു പ്രഭാഷകന്‍ പ്രസംഗിക്കുന്നത് ഞാന്‍ കേട്ടു. ഇങ്ങനെ വേദത്തില്‍ ഒരിടത്തും പറയുന്നില്ല. എങ്ങനെ ഒരാള്‍ക്ക് അയാളുടെ അമ്മ നരകത്തിന്റെ കവാടമാണെന്ന് പറയാന്‍ കഴിയും” സനാതനധര്‍മ്മത്തിനുമുണ്ടൊരു പ്രത്യയശാസ്ത്രം...

മഹര്‍ഷി ദയാനന്ദ സരസ്വതി ജീവിതവും ദര്‍ശനവും

സന്യാസിയായ വിപ്ലവകാരി, സന്യാസിയായ നാസ്തികന്‍ എന്നൊക്കെയാണ് മഹര്‍ഷി ദയാനന്ദ സരസ്വതിയെ പലരും വിളിച്ച് അപമാനിച്ചിരുന്നത്. അദ്ദേഹം അന്ധവിശ്വാസങ്ങളോട് എടുത്ത കടുത്ത നിലപാടുകളായിരുന്നു അതിനു കാരണം. ദീപാവലി ദിനത്തിലാണ് മഹര്‍ഷിയുടെ സമാധി. ഈ സമാധി ദിനത്തില്‍ ലോകത്തിലേക്ക് തന്റെ പ്രകാശത്തെ ചൊരിഞ്ഞ് യാത്രയായ മഹഷിയെക്കുറിച്ച് ഒരു ജീവിതരേഖ വരയ്ക്കുകയാണ്...